Quantcast

അശോക് ഗെഹ്‍ലോട്ടിന്‍റെ മകന് ഇ.ഡി നോട്ടീസ്

1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 Oct 2023 6:42 AM GMT

Ashok Gehlots son
X

വൈഭവ് ഗെഹ്‍ലോട്ട്/അശോക് ഗെഹ്‍ലോട്ട്

ജയ്പൂര്‍: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകൻ വൈഭവ് ഗലോട്ടിന് ഇ.ഡി നോട്ടീസ്. വിദേശ നാണയവിനിമ ചട്ടലംഘനത്തിനാണ് നോട്ടീസ്. നാളെ ഹാജരാകണമെന്നും ഇ.ഡി നോട്ടീസിൽ പറയുന്നു.

1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഇന്ന് വാർത്താസമ്മേളനം നടത്തുമെന്ന് ഗെഹ്‍ലോട്ട് പറഞ്ഞു.കഴിഞ്ഞ ആഗസ്തില്‍, മുംബൈ ആസ്ഥാനമായുള്ള ട്രൈറ്റൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയ്പൂർ, ഉദയ്പൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം ഫെമ പ്രകാരം പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ ഡയറക്ടർ, രത്തൻ കാന്ത് ശർമ്മ, ഒരു കാർ വാടകയ്‌ക്ക് നൽകുന്ന ബിസിനസില്‍ വൈഭവ് ഗെഹ്‍ലോട്ടിന്റെ ബിസിനസ് പങ്കാളിയായിരുന്നു.

അതിനിടെ പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്രയുടെയും മഹുവ നിയമസഭാ സീറ്റിലെ പാർട്ടി സ്ഥാനാർത്ഥിയുടെയും സ്ഥലങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച റെയ്ഡ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGS :

Next Story