രാഹുലിനെ കണ്ടാല്‍ സദ്ദാമിനെപ്പോലെ, തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളില്‍ മാത്രമാണ് സന്ദര്‍ശനം; പരിഹാസവുമായി അസം മുഖ്യമന്ത്രി

ബി.ജെ.പി പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-11-23 08:39:13.0

Published:

23 Nov 2022 8:39 AM GMT

രാഹുലിനെ കണ്ടാല്‍ സദ്ദാമിനെപ്പോലെ, തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളില്‍ മാത്രമാണ് സന്ദര്‍ശനം; പരിഹാസവുമായി അസം മുഖ്യമന്ത്രി
X

അഹമ്മദാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇറാഖ് മുൻ പ്രസിഡന്‍റ് സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ദ ബിശ്വ ശർമ്മ. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുലിന്‍റെ ഗുജറാത്ത് സന്ദര്‍ശനത്തെ പരിഹസിച്ച ഹിമന്ദ രാഹുൽ ഗാന്ധി സംസ്ഥാനത്ത് 'അദൃശ്യ'നാണെന്നും പരിഹസിച്ചു. ബി.ജെ.പി പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

വിസിറ്റിംഗ് പ്രൊഫസറെപ്പോലെയാണ് രാഹുൽ സംസ്ഥാനത്ത് എത്തുന്നത്. ഹിമാചൽ പ്രദേശിൽ പ്രചാരണം പോലും നടത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് അദ്ദേഹം പോകുന്നത്. കാരണം അദ്ദേഹം പരാജയത്തെ ഭയപ്പെടുന്നു. പണം നൽകിയാണ് ബോളിവുഡ് താരങ്ങളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിക്കുന്നതെന്നും ഹിമന്ദ ആരോപിച്ചു.

രാഹുൽ എപ്പോഴും തയ്യാറായിരിക്കും. എന്നാൽ കളിക്കളത്തിൽ ഇറങ്ങില്ല. ദിവസങ്ങളായി ഞാൻ നിരീക്ഷിക്കുന്നു. രാഹുലിന് ഒരു ശീലമുണ്ട്. ഗുവാഹത്തിയിൽ ക്രിക്കറ്റ് മാച്ചുണ്ടെങ്കിൽ അദ്ദേഹം ഗുജറാത്തിലായിരിക്കും. അവിടെയാണെങ്കിലും അദ്ദേഹം ബാറ്റും പാഡും ധരിച്ചിരിക്കും. കളിക്കാൻ തയ്യാറെടുക്കും, പക്ഷേ കളിക്കളത്തിലേക്ക് വരില്ലെന്നായിരുന്നു പരിഹാസം. ഗുജറാത്തിൽ പാർട്ടി അധികാരം നിലനിർത്തുമെന്നും രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സരിക്കുന്നതെന്നും ഹിമന്ദ പറഞ്ഞു.

TAGS :

Next Story