Quantcast

അസം മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ്; മനീഷ് സിസോദിയക്ക് അസം കോടതിയുടെ സമൻസ്

സിസോദിയക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാനായി ഈ മാസം ആദ്യം ശർമ കോടതിയിൽ ഹാജരായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-24 01:29:26.0

Published:

24 Aug 2022 1:24 AM GMT

അസം മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ്; മനീഷ് സിസോദിയക്ക് അസം കോടതിയുടെ സമൻസ്
X

അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നൽകിയ മാനനഷ്ടക്കേസിൽ ഡൽ‌ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതിയുടെ സമൻസ്. അസം കാംരൂപ് ജില്ലയയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. സെപ്തംബർ 29ന് ഹാജരാവണം എന്നാവശ്യപ്പെട്ടാണ് സമൻസ്.

2020ൽ ശർമ ആരോ​ഗ്യമന്ത്രിയായിരിക്കെ കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ സ്ഥാപനങ്ങൾക്കും മകന്റെ ബിസിനസ് പങ്കാളിക്കും സംസ്ഥാന സർക്കാർ മാർക്കറ്റ് വിലയേക്കാൾ കൂടിയ വിലയിൽ പിപിഇ കിറ്റുകൾക്ക് കരാർ നൽകിയെന്ന് ജൂൺ‌ നാലിന് സിസോദിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ഇതിനെതിരെ ശർമ ജൂലൈയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലാണ് കോടതി ഇടപെടൽ. സിസോദിയക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാനായി ഈ മാസം ആദ്യം ശർമ കോടതിയിൽ ഹാജരായിരുന്നു.

പിപിഇ കിറ്റുകളുടെ വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിച്ച ശർമ, അവ സർക്കാരിന് സമ്മാനിച്ചതാണെന്നും ഭാര്യയുടെ കമ്പനി അതിന് ബില്ലൊന്നും നൽകിയിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു. ഇതിനിടെ 100 കോടി രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഭാര്യയും സിസോദിയക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

TAGS :

Next Story