Quantcast

ജീന്‍സ്, ലെഗിങ്സ്, തിളങ്ങുന്ന വസ്ത്രങ്ങള്‍ വേണ്ട; അസമില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ്

ചില അധ്യാപകര്‍ക്ക് പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്ന ശീലമുണ്ടെന്ന നിരീക്ഷണവുമായാണ് ഡ്രസ് കോഡ് പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Published:

    21 May 2023 7:36 AM GMT

Assam govt issues dress code for school teachers
X

ദിസ്പൂര്‍: അസമിൽ അധ്യാപകർക്ക് ഡ്രസ് കോഡുമായി സര്‍ക്കാര്‍. ചില അധ്യാപകര്‍ക്ക് പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്ന ശീലമുണ്ടെന്ന നിരീക്ഷണവുമായാണ് ഡ്രസ് കോഡ് പുറപ്പെടുവിച്ചത്. ഫോര്‍മല്‍ വസ്ത്രങ്ങളാണ് അധ്യാപകര്‍ ധരിക്കേണ്ടത്. തിളങ്ങുന്ന വസ്ത്രങ്ങള്‍ വേണ്ട. കാഷ്വല്‍, പാര്‍ട്ടി വസ്ത്രങ്ങളും പാടില്ലെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു.

പുരുഷ അധ്യാപകർ ഔപചാരികമായ ഷർട്ട്-പാന്‍റ് മാത്രമേ ധരിക്കാവൂ. അധ്യാപികമാര്‍ 'മാന്യമായ' സൽവാർ സ്യൂട്ടോ സാരിയോ ധരിക്കണം. ടി-ഷർട്ട്, ജീൻസ്, ലെഗിങ്സ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കരുത്. അധ്യാപകർ വൃത്തിയുള്ളതും എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു അധ്യാപകരുടെ ഡ്രസ് കോഡിനെ കുറിച്ച് പറഞ്ഞതിങ്ങനെ- "അധ്യാപകര്‍ മാന്യതയുടെ പ്രതീകമാവണം. അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ മാന്യതയും പ്രൊഫഷണലിസവും ഗൗരവവും പ്രതിഫലിപ്പിക്കുന്ന ഡ്രസ് കോഡ് പിന്തുടരേണ്ടത് ആവശ്യമാണ്".

Summary- The Assam government issued a dress code for school teachers, stating that some of them were in the habit of wearing clothes that sometimes do not appear to be acceptable by the public at large.

TAGS :

Next Story