Quantcast

കൊൽക്കത്തയിൽ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ

കഴിഞ്ഞ ദിവസം ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ വളഞ്ഞിട്ടു തല്ലിയത്. പൊലീസുകാരുടെ വാഹനവും ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു.

MediaOne Logo

Web Desk

  • Published:

    14 Sep 2022 5:53 AM GMT

കൊൽക്കത്തയിൽ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ
X

കൊൽക്കത്ത: പൊലീസ് അസിസ്റ്റന്റ് കമ്മീഷണറെ ക്രൂരമായി മർദിച്ച് ബിജെപി പ്രവർത്തകർ. കഴിഞ്ഞ ദിവസം ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ വളഞ്ഞിട്ടു തല്ലിയത്. പൊലീസുകാരുടെ വാഹനവും ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു.

തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ അഴിമതി ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് മമത ശ്രമിക്കുന്നതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.

ബംഗാളിൽ അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളിൽ വൻതോതിൽ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. എസ്എസ് സി നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയായ പാർത്ഥ ചാറ്റർജിയുടെ സുഹൃത്തായ അർപ്പിത മുഖർജിയുടെ വീട്ടിൽനിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കൊൽക്കത്ത സ്വദേശിയായ ബിസിനസുകാരന്റെ വീട്ടിൽനിന്ന് 17 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.


കൊൽക്കത്തയിൽ പൊലീസുകാരെ അതിക്രൂരമായി ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ...

കൊൽക്കത്തയിൽ പൊലീസുകാരെ അതിക്രൂരമായി ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ... പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം.

Video via @Tamal Saha

Posted by MediaoneTV on Tuesday, September 13, 2022


TAGS :

Next Story