Quantcast

യുപിയില്‍ സ്ലീപ്പർ ബസ് പാൽ ടാങ്കറില്‍ ഇടിച്ച് അപകടം; 18 മരണം, 20 പേര്‍ക്ക് പരിക്ക്

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബെഹ്ത മുജാവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2024-07-10 05:42:48.0

Published:

10 July 2024 9:40 AM IST

Unnao Accident
X

ലഖ്നൗ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 18 മരണം. രണ്ടു സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ലീപ്പർ ബസ് പാൽ ടാങ്കറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാറിലെ ശിവ്ഗഢിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബെഹ്ത മുജാവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പെട്ട രണ്ടു വാഹനങ്ങളും തകര്‍ന്ന നിലയിലാണുള്ളത്. ബസ് യാത്രക്കാരുടെ മൃതദേഹങ്ങള്‍ എക്സ്പ്രസ് വേയില്‍ ചിതറിക്കിടകുന്നതും കാണാം. ലോക്കൽ പൊലീസ് ഉടൻ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ഉന്നാവോ ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

TAGS :

Next Story