Quantcast

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മിഷനറി സ്‌കൂൾ ആക്രമിച്ച് ബജ്രം​ഗ്ദൾ

സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് ബജ്‌റംഗ്ദൾ പ്രവർത്തകരെ പിടികൂടിയെന്നാണ് റിപ്പോർട്ട്.

MediaOne Logo

Web Desk

  • Published:

    8 Jan 2024 1:12 PM GMT

Bajrang Dal members create ruckus at Catholic school in MP
X

ഭോപ്പാൽ: മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മിഷനറി സ്‌കൂൾ ആക്രമിച്ച് സംഘ്പരിവാർ സംഘടനയായ ബജ്‌റംഗ്ദൾ പ്രവർത്തകർ. മധ്യപ്രദേശിലെ ബേതുലിൽ ഞായറാഴ്ചയാണ് സംഭവം.

പ്രാർഥനയ്‌ക്കിടെ സ്‌കൂളിൽ അതിക്രമിച്ചു കയറി ബഹളം സൃഷ്‌ടിക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് ബജ്‌റംഗ്ദൾ പ്രവർത്തകരെ പിടികൂടിയെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച ക്രിസ്ത്യൻ സമുദായാംഗങ്ങൾ നിർബന്ധിത മതപരിവർത്തനം നടത്തുകയാണെന്ന് ബജ്രം​ഗ്ദൾ ആരോപിച്ചു. എന്നാൽ ഞായറാഴ്ച സ്കൂൾ അവധിയായിരുന്നതിനാൽ തങ്ങൾ അവിടെ പ്രാർഥിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

2023 സെപ്തംബറിൽ മധ്യപ്രദേശിലെ സാഗർ ജില്ലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഗണപതിയെ അനാദരിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഹിന്ദുത്വവാദികൾ ഇവിടുത്തെ സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ ആക്രമിക്കുകയായിരുന്നു.

പ്രിൻസിപ്പലിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട അക്രമികൾ, അവരുടെ ക്യാബിനിൽ കയറി ബഹളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സഹായം തേടിയതോടെ അക്രമികൾ സ്ഥലംവിടുകയായിരുന്നു.

TAGS :

Next Story