Quantcast

ബംഗ്ലാദേശിലെ സ്കൂളിൻ്റെ പേരെഴുതിയ ബലൂൺ വീണത് അസമിൽ; അന്വേഷണം ആരംഭിച്ചു

കാച്ചറിലെ ബോർഖോള പ്രദേശത്തു നിന്നാണ് ബലൂൺ കണ്ടെത്തിയത്

MediaOne Logo
ബംഗ്ലാദേശിലെ സ്കൂളിൻ്റെ പേരെഴുതിയ ബലൂൺ വീണത് അസമിൽ; അന്വേഷണം ആരംഭിച്ചു
X

കാച്ചർ: ബംഗ്ലാദേശിൽ നിന്ന് വന്നു വീണതായി കരുതുന്ന ഗ്യാസ് ബലൂൺ അസമിലെ കാച്ചാർ ജില്ലയിൽ നിന്ന് കണ്ടെടുത്തു. ബംഗ്ലാദേശിലെ സിൽഹെറ്റിൽ സ്ഥിതി ചെയ്യുന്ന ഗിലചാര ദ്വിമുഖി ഹൈസ്കൂളിന്റെ പേരെഴുതിയ ബലൂണാണ് വീണത്. കാച്ചറിലെ ബോർഖോള പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്.

അസാധാരണമാകും വിധം വലിപ്പമുള്ള ബലൂൺ ഒരു കാർഷിക മേഖലയിൽ വീഴുകയായിരുന്നു. തുടർന്ന് ഗ്രാമവാസികൾ വില്ലേജ് ഡിഫൻസ് പാർട്ടിയെ (വിഡിപി) അറിയിച്ചു. അവർ പൊലീസിനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കാച്ചറിലെ സീനിയർ പോലീസ് സൂപ്രണ്ട് പാർത്ഥ പ്രതിം ദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സ്കൂളിന്റെ പേരിനൊപ്പം മൂന്ന് വ്യക്തികളുടെ ഫോട്ടോകളും ബംഗാളിയിൽ എഴുതിയ വാചകവും ബലൂണിൽ ഉണ്ടായിരുന്നു.

ബലൂൺ എങ്ങനെയാണ് അന്താരാഷ്ട്ര അതിർത്തി കടന്നതെന്നും എന്തെങ്കിലും സുരക്ഷാ ആശങ്കകൾ ഉണ്ടോ എന്നും അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story