അഞ്ചുവർഷമായി തളർന്നുകിടപ്പിൽ; കോവിഡ് വാക്‌സിനെടുത്ത പിറ്റേന്നാള്‍ എഴുന്നേറ്റു നടന്ന് 55കാരന്‍

ഈ മാസം നാലിനാണ് സമീപത്തെ അങ്കൻവാടി ജീവനക്കാരൻ വീട്ടിലെത്തി കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. എന്നാൽ, എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം തന്നെ മുണ്ട ശരീരമിളക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങി

MediaOne Logo

Web Desk

  • Updated:

    2022-01-14 14:18:56.0

Published:

14 Jan 2022 2:18 PM GMT

അഞ്ചുവർഷമായി തളർന്നുകിടപ്പിൽ; കോവിഡ് വാക്‌സിനെടുത്ത പിറ്റേന്നാള്‍ എഴുന്നേറ്റു നടന്ന് 55കാരന്‍
X

ഡോക്ടർമാർ എഴുതിത്തള്ളിയ രോഗികൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന നിരവധി 'അത്ഭുതസംഭവങ്ങൾ' കേൾക്കാറുണ്ട്. അതുപോലൊരു സംഭവമാണ് ജാർഖണ്ഡിൽനിന്ന് പുറത്തുവരുന്നത്. അപകടത്തെത്തുടർന്ന് അഞ്ചുവർഷത്തോളമായി തളർന്നു കിടപ്പിലായയാൾ കോവിഡ് വാക്‌സിനെടുത്തതോടെ എഴുന്നേറ്റു നടക്കാൻ തുടങ്ങിയിരിക്കുന്നു!

ജാർഖണ്ഡിലെ ബൊകാറോ ജില്ലയിലെ ഉത്തസാരയിലാണ് ഇത്തരത്തിലൊരു കൗതുകസംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദുലാർചന്ദ് മുണ്ടയ്ക്ക് അഞ്ചുവർഷം മുൻപാണ് ഒരു റോഡപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തോളമായി നടക്കാനും എഴുന്നേൽക്കാനും സംസാരിക്കാനുമൊന്നുമാകാതെ വീട്ടിൽ തളർന്നുകിടപ്പായിരുന്നു.

എന്നാൽ, ഈ മാസം നാലിനാണ് സമീപത്തെ അങ്കൻവാടി ജീവനക്കാരൻ വീട്ടിലെത്തി കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. എന്നാൽ, എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം തന്നെ 55കാരന് ശരീരമിളക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങി. വീട്ടുകാരുടെ സഹായത്തോടെ പതുക്കെ നടക്കാനും സാധിക്കുന്നുണ്ട്.

അത്ഭുതകരമായ സംഭവത്തെക്കുറിച്ച് പഠിക്കാനായി മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബൊകാറോയിലെ സിവിൽ സർജൻ ഡോ. ജിതേന്ദ്ര കുമാർ പ്രതികരിച്ചു. മുണ്ടയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കുമെന്നും ഇതുകൂടി വിലയിരുത്തിയാകും സംഭവത്തെക്കുറിച്ചുള്ള വിശദീകരണം തയാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ദൈവികമായ ഇടപെടലിനെ തുടർന്നാണ് മുണ്ടയ്ക്ക് ശാരീരിക-സംസാരശേഷിയെല്ലാം തിരിച്ചുകിട്ടിയതെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

Summary: Bedridden For 5 Yrs, Jharkhand Man Starts Walking, Speaking After Covishield Dose

TAGS :

Next Story