Quantcast

പാമ്പുകടിയേറ്റ നാലുവയസുകാരനെ മുത്തശ്ശി കൊണ്ടുപോയത് മന്ത്രവാദിയുടെ അടുത്ത്; ചികിത്സ കിട്ടാതെ കുട്ടി മരിച്ചു

പശ്ചിമബംഗാളിലെ ഹുഗ്ലിയില്‍ ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2023-05-05 06:32:07.0

Published:

5 May 2023 5:06 AM GMT

snake
X

പ്രതീകാത്മക ചിത്രം

ഹുഗ്ലി: പാമ്പു കടിയേറ്റ നാലുവയസുകാരനെ ചികിത്സിക്കുന്നതിനായി മുത്തശ്ശി കൊണ്ടുപോയത് മന്ത്രവാദിയുടെ അടുത്ത്. ഒടുവില്‍ ചികിത്സ കിട്ടാതെ കുട്ടി മരിച്ചു. സുർജിത് ബാവുൾ ദാസാണ് മരിച്ചത്. പശ്ചിമബംഗാളിലെ ഹുഗ്ലിയില്‍ ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം.


വീടിന് എതിർവശത്തുള്ള പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി കുഴിക്കുള്ളിൽ കൈ കടത്തിയപ്പോള്‍ പാമ്പ് കടിക്കുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു.പാമ്പുകടിയേറ്റ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനു പകരം മുത്തശ്ശി ഗ്രാമത്തിലുള്ള മന്ത്രവാദിയുടെ അടുത്താണ് എത്തിച്ചത്. ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. മന്ത്രവാദിയും അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ പോൾബാർ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ചുചൂര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചുവെന്ന് ബ്ലോക്ക് സാനിറ്ററി ഇൻസ്പെക്ടർ കുനാൽ മജുംദർ പറഞ്ഞു.



വൈദ്യസഹായം ലഭിക്കാത്തതിനാൽ കുട്ടിയുടെ നില വഷളാവുകയും അപ്പോള്‍ തന്നെ മരിക്കുകയുമായിരുന്നു. അടിയന്തര വൈദ്യസഹായം ലഭിക്കാത്തതിനെ തുടർന്നാണ് സുർജിത് മരിച്ചതെന്ന് പശ്ചിമ ബംഗാൾ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥൻ കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞു. ''പാമ്പുകടിയേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് ഗ്രാമവാസികളെ ബോധവൽക്കരിച്ചിട്ടുണ്ട്.എല്ലാത്തരം വാക്സിനുകളും ഇവിടെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.നേരത്തെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഈ സംഭവം ഒഴിവാക്കാമായിരുന്നു.പാമ്പുകടിയേൽക്കാതിരിക്കാൻ ആരോഗ്യവകുപ്പ് പ്രദേശത്ത് ബ്ലീച്ചിംഗ് വ്യാപിപ്പിച്ചിട്ടുണ്ട്.'' മജുംദർ അറിയിച്ചു.



TAGS :

Next Story