Quantcast

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവ് കുത്തിക്കൊന്നു

ഗുഡ്സ് വെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന അൻവർ, മകളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സാഹിദിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    4 Sept 2023 10:47 AM IST

Bengaluru man stabbed to death
X

പ്രതീകാത്മക ചിത്രം

ബെംഗളൂരു: ബെംഗളൂരുവിലെ ശാന്തിനഗർ പ്രദേശത്ത് മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിതാവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. അന്‍വര്‍ ഹുസൈനാണ്(41) കൊല്ലപ്പെട്ടത്. പ്രതി സാഹിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുഡ്സ് വെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന അൻവർ, മകളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സാഹിദിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു പേരും ശാന്തിനഗറിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി തന്നെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് മകള്‍ അന്‍വറിനോട് പരാതി പറഞ്ഞിരുന്നു. സംഭവദിവസവും സാഹിദിന്‍റെ ശല്യമുണ്ടായി. സാഹിദിനെ കണ്ടു സംസാരിക്കാനും യുവാവിന്‍റെ മാതാപിതാക്കളോടും സഹോദരനോടും പരാതിപ്പെടാനും ഹുസൈൻ തീരുമാനിച്ചു. ഇതിനെച്ചൊല്ലി സാഹിദും അന്‍വറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തർക്കം രൂക്ഷമായപ്പോള്‍ സാഹിദ് ഹുസൈന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.

സംഭവത്തിനു ശേഷം സാഹിദ് സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. ഹുസൈനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരനായ സാഹിദിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

TAGS :

Next Story