Quantcast

ഫോണ്‍വിളി ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    22 Dec 2023 12:15 PM IST

Bengaluru murder
X

പ്രതീകാത്മക ചിത്രം

ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം.

സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ധാമിയാണ്(27) കൊല്ലപ്പെട്ടത്. ഇതേ കോളേജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായ ഭാര്യ മനീഷ ധാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവദിവസം സുഹൃത്തുക്കളോടൊപ്പം പാർട്ടിക്ക് പോയ ഉമേഷ് അർധരാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടയിലെ ദേഷ്യത്തിൽ മനീഷ ഉമേഷിന്‍റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് ഉമേഷ് അവിടെ വച്ചുതന്നെ മരിച്ചു.

ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി മനീഷയെ അറസ്റ്റുചെയ്യുകയായിരുന്നു. ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

TAGS :

Next Story