Quantcast

''ഞാൻ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രി''; ഭഗവന്ത് മാൻ അധികാരമേറ്റു

തൻറെ സത്യപ്രതിജ്ഞയ്ക്ക് വരുമ്പോൾ മഞ്ഞ തലപ്പാവും ദുപ്പട്ടയും ധരിക്കാൻ ഭഗവന്ത് മാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സത്യപ്രതിജ്ഞ വേദിയും സദസ്സുമെല്ലാം മഞ്ഞയാൽ തിളങ്ങുകയാണ്.

MediaOne Logo

Web Desk

  • Published:

    16 March 2022 10:51 AM GMT

ഞാൻ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രി; ഭഗവന്ത് മാൻ അധികാരമേറ്റു
X

പഞ്ചാബിന്റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭഗത് സിങ്ങിന്റെ ജൻമദേശമായ ഖട്ഖർ കലനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവൾ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

തനിക്ക് വോട്ടുചെയ്യാത്തവരുൾപ്പെടെ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്ന് മാൻ പ്രതികരിച്ചു. അഴിമതി ഇല്ലാതാക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോവണമെന്ന് തങ്ങൾക്ക് അറിയാം. ഏഴുവർഷമായി താൻ ലോകസ്ഭാംഗമായിരുന്നു. മതിയായ അനുഭവസമ്പത്തുണ്ട്. മുതിർന്ന പല നേതാക്കളും തോറ്റു. പലരും ജയിച്ചു. അതിനാൽ പുതിയ ആശയങ്ങൾ സംസ്ഥാനത്തുണ്ടാവുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാൻ പറഞ്ഞു.

തൻറെ സത്യപ്രതിജ്ഞയ്ക്ക് വരുമ്പോൾ മഞ്ഞ തലപ്പാവും ദുപ്പട്ടയും ധരിക്കാൻ ഭഗവന്ത് മാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സത്യപ്രതിജ്ഞ വേദിയും സദസ്സുമെല്ലാം മഞ്ഞയാൽ തിളങ്ങുകയാണ്. ഭഗത് സിങ് ധരിക്കാറുണ്ടായിരുന്ന ടർബന്റെ നിറം മഞ്ഞയായതുകൊണ്ടാണ് ആ നിറം തെരഞ്ഞെടുത്തത്.

'ബസന്തി രംഗിൽ' (മഞ്ഞ നിറം) ഞങ്ങൾ ഖത്തർ കലാനയ്ക്ക് നിറം നൽകും- എന്നാണ് സത്യപ്രതിജ്ഞയ്ക്ക് പഞ്ചാബിലെ ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഭഗവന്ത് മeൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. 1970കൾക്ക് ശേഷം പഞ്ചാബിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും 48കാരനായ മാൻ.


TAGS :

Next Story