Quantcast

ബിഹാർ; സീറ്റ് വിഭജനത്തിൽ മഹാസഖ്യത്തിൽ അവ്യക്തത തുടരുന്നു

മുകേഷ് സാഹ്നിയുടെ വിഐപി സഖ്യം വിട്ടേക്കുമെന്ന് സൂചന

MediaOne Logo

Web Desk

  • Updated:

    2025-10-16 13:37:27.0

Published:

16 Oct 2025 6:58 PM IST

ബിഹാർ; സീറ്റ് വിഭജനത്തിൽ മഹാസഖ്യത്തിൽ അവ്യക്തത തുടരുന്നു
X

ന്യുഡൽഹി: ബിഹാർ തെരഞ്ഞടുപ്പിൽ സീറ്റ് വിഭജനത്തിൽ മഹാസഖ്യത്തിൽ അവ്യക്തത തുടരുന്നു. ആവശ്യപ്പെട്ട സീറ്റ് നൽകാത്തതിൽ മുകേഷ് സാഹ്നിയുടെ വിഐപി കടുത്ത അത്യപ്തിയിലാണ്.24 സീറ്റ് ചോദിച്ചെങ്കിലും 15 സീറ്റുകൾ നൽകാമെന്നാണ് ആർജെഡി അറിയിച്ചത്. സഖ്യത്തിൽ ധാരണയായില്ലെങ്കിലും കോൺഗ്രസ്സും ആർജെഡിയും

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഘട്ട നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നാളെയാണ്. 22 ദിവസങ്ങൾ മാത്രമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്.

ചെറുപാർട്ടികളെ അനുനയിപ്പിക്കാൻ കഴിയാത്തതാണ് പ്രധാനവെല്ലുവിളി. മതിയായ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ മുകേഷ് സാഹ്നിയുടെ വിഐപി വിട്ടേക്കും എന്നും സൂചനയുണ്ട്. സഖ്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ലാലു പ്രസാദിനെ വിളിച്ചു. ഉടൻ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ഇടതുപാർട്ടികളുമായും സമവായത്തിൽ എത്താൻ സാധിച്ചില്ല. 40 സീറ്റുകളാണ് ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നത്.



TAGS :

Next Story