Quantcast

ബിഹാറിൽ ഇന്ന് നിശബ്ദപ്രചാരണം; അവസാന വോട്ടെടുപ്പ് നാളെ

ജനകീയ പ്രഖ്യാപനങ്ങളും വോട്ടു കൊള്ളയും ഓപ്പറേഷൻ സിന്ധൂറും ഉയർത്തിക്കാട്ടി വോട്ടുറപ്പിക്കുകയാണ് മുന്നണികൾ

MediaOne Logo

Web Desk

  • Published:

    10 Nov 2025 7:33 PM IST

ബിഹാറിൽ ഇന്ന് നിശബ്ദപ്രചാരണം; അവസാന വോട്ടെടുപ്പ് നാളെ
X

പറ്റ്ന: ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ. 20 ജില്ലകളിൽ നിന്നായി മൂന്ന്കോടി എഴുപത് ലക്ഷം വോട്ടർമാരാണ് നാളെ ബൂത്തിലെത്തുക. 122 നിയമസഭാമണ്ഡലങ്ങളിലാണ് നാളെ ജനവിധി. നിശബ്ദ പ്രചാരണത്തിൽ ജനകീയ പ്രഖ്യാപനങ്ങളും വോട്ടു കൊള്ളയും ഓപ്പറേഷൻ സിന്ധൂറും ഉയർത്തിക്കാട്ടി വോട്ടുറപ്പിക്കുകയാണ് മുന്നണികൾ.

വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കളും സ്വതന്ത്രരും ഉൾപ്പെടെ 1302 സ്ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. ഇവരിൽ 1165 പുരുഷന്മാരും 136 സ്‌ത്രീകളുമാണുള്ളത്. കഴിഞ്ഞ തവണ 15 സീറ്റുകൾ മൂവായിരത്തിൽ താഴെയും മൂന്നിടത്ത് ആയിരം വോട്ടിൽ താഴെയും ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റുകളിലാണ്. അതുകൊണ്ട് അത്രയും നിർണായകമാണ് ഇത്തവണത്തെ ജനവിധി. കിഷൻഗഞ്ച്,പൂർണിയ തുടങ്ങിയ മണ്ഡലങ്ങൾ നിശബ്​​ദ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ്.

വിജയം ഉറപ്പിച്ച മട്ടിലാണ് ബിജെപിയുടെ പ്രചാരണം. എന്നാൽ പണമൊഴുക്കിയാണ് എൻഡിഎ യോ​ഗത്തിലേക്ക് ആളുകളെ എത്തിക്കുന്നതെന്ന വാദവും ശക്തമാണ്. ഒന്നാംഘട്ടത്തിലെ റെക്കോ‍ർഡ് പോളിംഗ് നാളെയും സംഭവിക്കുമോ എന്നാണ് ബിഹാർ ഉറ്റുനോക്കുന്നത്.

TAGS :

Next Story