Quantcast

മണിപ്പൂർ കലാപം; പ്രതിപക്ഷ നോട്ടീസ് ആയുധമാക്കി ബിജെപി

ജോൺ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസൻ, എ.എ റഹീം തുടങ്ങിയ നാല് സി.പി.എം എം.പിമാർ ഹ്രസ്വകാല നോട്ടീസ് നൽകിയിരുന്നു എന്ന് കേന്ദ്ര സർക്കാർ.

MediaOne Logo

Web Desk

  • Updated:

    2023-07-31 16:57:14.0

Published:

31 July 2023 4:44 PM GMT

മണിപ്പൂർ കലാപം; പ്രതിപക്ഷ നോട്ടീസ് ആയുധമാക്കി ബിജെപി
X

ഡൽ​​ഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹ്രസ്വകാല നോട്ടീസ് ആയുധമാക്കി ബിജെപി. ഹ്രസ്വകാല ചർച്ച ആവശ്യപ്പെട്ടതിൽ പ്രതിപക്ഷ എം.പിമാരും ഉണ്ടെന്നാണ് ബിജെപിയുടെ വാദം. എന്നാൽ പഴയ നോട്ടീസ് ഉപയോഗിച്ച് വിവാദം ഉണ്ടാക്കുകയാണെന്നും വർഷകാല സമ്മേളനത്തിന് മുൻപ് നൽകിയ നോട്ടീസാണെന്നും എളമരം കരീം എം.പി വ്യക്തമാക്കി.

ഇൻഡ്യ മുന്നണിയുടെ ഭാ​ഗമായിട്ടുളള പ്രതിപക്ഷ പാർട്ടികൾ ഒറ്റകെട്ടായി മണിപ്പൂർ വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്ന് ഉൾപ്പെടെ കഴിഞ്ഞ ഒൻപത് ​ദിവസവും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്. മണിപ്പൂർ വിഷയം രാജ്യസഭയിൽ ഇന്ന് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇന്നും വലിയ പ്രതിഷേധമാണ് സഭയിൽ നടന്നത്.

ചട്ടം 167 പ്രകാരമാണ് ഹ്രസ്വകാല ചർച്ചയ്ക്ക് അനുമതി ലഭിക്കുക. ഈ ചട്ടപ്രകാരം പ്രതിപക്ഷ പാർട്ടികൾ നൽകിയ നോട്ടീസിലാണ് ചർച്ചയ്ക്ക് തയ്യാറായതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എൻ.സി.പി, ബി.ജെ.പി, കോൺ​ഗ്രസ്, ആർ.ജെ.ഡി, സി.പി.എം ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ ഉണ്ടെന്നാണ് ബി.ജെ.പിയുടെ അവകാശ വാ​ദം. കേരളത്തിൽ നിന്നുളള ജോൺ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസൻ, എ.എ റഹീം തുടങ്ങിയ നാല് സി.പി.എം എം.പിമാർ നോട്ടീസ് നൽകിയിരുന്നു എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ ഇത് വർഷകാല സമ്മേളനത്തിന് മുൻപ് നൽകിയ നോട്ടീസാണെന്നും അതിനു ശേഷം പ്രതിപക്ഷ പാർട്ടികൾ ഒറ്റകെട്ടായി എടുത്ത തീരുമാനമാണ് ചട്ടം 267 പ്രകാരം നൽകിയ നോട്ടീസ് എന്നും എളമരം കരീം എം.പി വ്യക്തമാക്കി.

TAGS :

Next Story