Quantcast

ആരെ അറസ്റ്റ് ചെയ്താലും കേജ്‍രിവാള്‍ 2024ല്‍ പ്രധാനമന്ത്രിയാകും; ഗോപാല്‍ റായ്

വെള്ളിയാഴ്ച പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    27 Aug 2022 8:00 AM GMT

ആരെ അറസ്റ്റ് ചെയ്താലും കേജ്‍രിവാള്‍ 2024ല്‍ പ്രധാനമന്ത്രിയാകും; ഗോപാല്‍ റായ്
X

ഡല്‍ഹി: 2024ൽ അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹത്തെ തടയാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. വെള്ളിയാഴ്ച പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നമ്മുടെ എല്ലാ മന്ത്രിമാരെയും എം.എൽ.എമാരെയും അറസ്റ്റ് ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. എന്നാൽ 2024ൽ കേജ്‍രിവാള്‍ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ. അദ്ദേഹവുമായും ആം ആദ്മി പാർട്ടിയുമായും (എഎപി) ബി.ജെ.പി എത്രയധികം ഏറ്റുമുട്ടുന്നുവോ അത്രത്തോളം അവരുടെ കുഴിമാടങ്ങൾ കുഴിക്കപ്പെടും. ഞങ്ങൾ എം‌.എൽ‌.എമാരായാലും ഇല്ലെങ്കിലും ഞങ്ങളുടെ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോയാലും, ഞങ്ങൾ രാജ്യത്തിനായി ജീവിക്കും, നാടിനായി ജീവന്‍ ത്യജിക്കുമെന്ന് പ്രതിജ്ഞയെടുക്കും'' ഗോപാല്‍ റായ് പറഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസത്തിനിടയില്‍ ബി.ജെപി നേതാക്കളുടെ എല്ലാ നുണകളും ഗിമ്മിക്കുകളും ഞങ്ങൾ തുറന്നുകാട്ടി. എല്ലാ ബി.ജെ.പി എം.എൽ.എമാരും നിയമസഭയിൽ കൂടുതൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അവരുടെ ഗൂഢാലോചന മറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഇത് ഈ സഭയുടെയും ഡൽഹി സർക്കാരിന്‍റെയും വൻ വിജയമാണ്.മ നീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിന് പിന്നാലെ ആം ആദ്മി പാർട്ടി തങ്ങളുടെ മുന്നിൽ തലകുനിക്കുമെന്ന തെറ്റിദ്ധാരണയിലായിരുന്നു ബി.ജെ.പി. നിശബ്ദനാക്കാനായി നിസാര കേസുകളില്‍ കുരുക്കിലാക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം തളര്‍ന്നില്ല. ഒരു സിംഹത്തെപ്പോലെ അലറി'' ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story