Quantcast

അണ്ണാമലൈ കോയമ്പത്തൂരില്‍; ബി.ജെ.പി മൂന്നാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്ത്

തമിഴ്നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മൂന്നാംഘട്ടത്തില്‍ ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    21 March 2024 8:47 PM IST

Lok Sabha election 2024
X

ചെന്നൈ: തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനെയടക്കം ഉള്‍പ്പെടുത്തി ബി.ജെ.പി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക. ചെന്നൈ സൗത്തില്‍ നിന്നാണ് തമിഴിസൈ സൗന്ദര്‍ ജനവിധി തേടുന്നത്.

അതേസമയം പാര്‍ട്ടി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നു ജനവിധി തേടും. ഇവരടക്കം ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മൂന്നാംഘട്ടത്തില്‍ ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി എല്‍.മുരുഗന്‍ നീലഗിരിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയിലും ഡോ.എ.സി ഷണ്‍മുഖന്‍ വെല്ലൂരില്‍ നിന്നും മത്സരിക്കും.


TAGS :

Next Story