ത്രിപുരയിൽ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി ബി.ജെ.പിയിൽ കലഹം

മുഖ്യമന്ത്രി പ്രഖ്യാപന യോഗത്തിൽ മന്ത്രി രാം പ്രസാദ് പോൾ കസേര എടുത്ത് എറിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-05-15 01:35:21.0

Published:

15 May 2022 1:33 AM GMT

ത്രിപുരയിൽ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി ബി.ജെ.പിയിൽ കലഹം
X

മുഖ്യമന്ത്രിയെ മാറ്റി തെരഞ്ഞെടുപ്പ് നേരിടുന്ന ത്രിപുരയിൽ ബിജെപിക്ക് തിരിച്ചടി. പുതിയ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിയുൾപ്പടെ എംഎൽഎമാർ രംഗത്ത്. മുഖ്യമന്ത്രി പ്രഖ്യാപന യോഗത്തിൽ മന്ത്രി രാം പ്രസാദ് പോൾ കസേര എടുത്ത് എറിഞ്ഞു. ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ബിജെപിയിൽ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമായത്.

ബിപ്ലബ് കുമാർ ദേബിന് പകരം ആരെ തീരുമാനിക്കും എന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആശങ്ക അസ്ഥാനത്ത് ആയിരുന്നില്ല. വലിയ പൊട്ടിത്തെറിയിലേക്ക് ബിജെപി നീങ്ങുന്നതിന്റെ സൂചനകളാണ് ഇന്നലെ അഗർത്തലയിൽ നടന്ന മുഖ്യമന്ത്രി പ്രഖ്യാപന യോഗത്തിൽ നിന്നും ലഭിച്ചത്. മന്ത്രി രാം പ്രസാദ് പോൾ ഉൾപ്പടെയുള്ള എംഎൽഎമാരാണ് നിയുക്ത മുഖ്യമന്ത്രി ഡോക്ടർ മാണിക് സാഹയ്ക്ക് എതിരെ രംഗത്ത് വന്നത്. നിരീക്ഷകരായി എത്തിയ കേന്ദ്ര നേതാക്കൾക്ക് മുൻപിൽ വെച്ച് യോഗത്തിൽ എംഎൽഎമാർ തമ്മിൽ കയ്യാങ്കളിയും നടന്നു.

തങ്ങളുടെ അഭിപ്രായം മാനിക്കാതെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത് എന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആരോപണം. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ച സംഘത്തിലെ അംഗമാണ് രാം പ്രസാദ് പോൾ. എന്നാൽ എതിർപ്പിനിടയിലും നിയുക്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടർ മാണിക് സാഹ ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. രാജ് ഭവനിൽ ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ

TAGS :

Next Story