Quantcast

എൽ.ഡി.എഫ് ഭരണം കേരളത്തെ മുന്നോട്ടുകൊണ്ടുപോയപ്പോൾ ബി.ജെ.പി ത്രിപുരയുടെ മികവ് നശിപ്പിച്ചു: ബൃന്ദാ കാരാട്ട്

ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അത് രാജ്യത്തിനാകെ മാതൃകാപരമായ സന്ദേശമാകുമെന്നും ബൃന്ദാ കാരാട്ട്

MediaOne Logo

Web Desk

  • Updated:

    2023-02-09 14:30:06.0

Published:

9 Feb 2023 2:19 PM GMT

എൽ.ഡി.എഫ് ഭരണം കേരളത്തെ മുന്നോട്ടുകൊണ്ടുപോയപ്പോൾ ബി.ജെ.പി ത്രിപുരയുടെ മികവ് നശിപ്പിച്ചു: ബൃന്ദാ കാരാട്ട്
X

ഇടതുമുന്നണി ഭരണം കേരളത്തെ മുന്നോട്ട് കൊണ്ടുപോയപ്പോൾ ബി.ജെ.പി ത്രിപുരയുടെ മികവ് നശിപ്പിച്ചുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. അഞ്ചുവർഷത്തെ ബിജെപി ഭരണത്തിൽ ത്രിപുര എല്ലാ സാമൂഹ്യസൂചികയിലും പിന്നോട്ടുപോയി. ഇരട്ട എൻജിൻ വികസനം വാഗ്ദാനം ചെയ്ത് ഭരണത്തിൽ വന്നവർ ഇരട്ട കൊള്ളയും അക്രമവും മാത്രമാണ് നടത്തിയതെന്നും ബൃന്ദാകാരാട്ട് പറഞ്ഞു. ത്രിപുര സംസ്ഥാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് അവരുടെ പ്രതികരണം.

കേരള മോഡൽ ബദൽനയങ്ങൾ ത്രിപുരയിൽ നടപ്പാക്കേണ്ടതുണ്ട്. ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അത് രാജ്യത്തിനാകെ മാതൃകാപരമായ സന്ദേശമാകുമെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു. ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഈ കാലം അമൃത് കാലം അല്ലെന്നും വിഷക്കാലമാണെന്നും സിപിഎം കുറ്റപ്പെടുത്തി. മതത്തെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നതിന് പുറമെ രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ് ബി.ജെ.പിയെന്നും സിപിഎം ആരോപിച്ചു.

''തന്റെ സർക്കാർ പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, എന്നാൽ ഈ വർഷത്തെ ബജറ്റിൽ ഭക്ഷ്യ സബ്സിഡി 90,000 രൂപ വെട്ടിക്കുറച്ചതായി ഞങ്ങൾ കാണുന്നു, ഇത് അമൃത് കാലമല്ല, സെഹർ കാലമാണ്, ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ഉപകരണമാണിത്, ബി.ജെ.പി നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തുകൊണ്ട് ഭരണഘടനയ്ക്ക് മേൽ ബുൾഡോസർ ഓടിച്ചു, ബിജെപി രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകർക്കുന്നു''- അമർപൂരിൽ നടന്ന റാലിയിൽ ബൃന്ദ കാരാട്ട് പറഞ്ഞു.

TAGS :

Next Story