Quantcast

പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം ചേർന്ന് ബി.ജെ.പി

ഡപ്യൂട്ടി സ്പീക്കർ ഏത് ഘടക കക്ഷിക്ക് നൽകണമെന്ന് യോഗത്തിൽ തീരുമാനമായേക്കുമെന്ന് സൂചന

MediaOne Logo

Web Desk

  • Published:

    27 Jun 2024 7:21 PM IST

BJP held an emergency meeting at the Prime Minister,പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം ചേർന്ന് ബി.ജെ.പി
X

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ അടിയന്തര യോഗം ചേർന്ന് ബി.ജെ.പി. നേതാക്കൾ. അമിത് ഷാ, ജെ.പി നദ്ദ, ബി.എൽ സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഏത് ഘടക കക്ഷിക്ക് നൽകണമെന്നതിൽ തീരുമാനമെടുക്കാനാണ് യോഗം എന്നാണ് സൂചന. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ നിരവധി വിഷയങ്ങൾ നാളെ മുതൽ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചയുടനെ ബി.ജെ.പി നേതാക്കൾ അടിയന്തര യോഗം ചേർന്നതും ശ്രദ്ധേയമാണ്.



TAGS :

Next Story