Quantcast

പ്രതിഷേധം വകവെക്കാതെ സുപ്രധാന ബില്ലുകൾ പാസാക്കാൻ നീക്കം; ലോകസഭയിൽ വിപ്പ് നൽകി ബി.ജെ.പി

ഉപരാഷ്ട്രപതി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-23 05:16:20.0

Published:

23 March 2023 4:28 AM GMT

Govt Seeks Passage Of Key Bills,BJP Issues Whip To Party MPs To Be Present In Parliament,BJP Issues Whip,important bills passed in the Parliament,breaking news malayalam
X

ന്യൂഡൽഹി: ലോക്‌സഭയിൽ ഇന്ന് ഹാജരാകാൻ നിർദേശിച്ച് ബി.ജെ.പി എംപിമാർക്ക് വിപ്പ് നൽകി.പ്രതിപക്ഷ പ്രതിഷേധം വകവെയ്ക്കാതെ സുപ്രധാന ബില്ലുകൾ പാസാക്കാനാണ് നീക്കം. രാജ്യസഭാ നടപടികൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉപരാഷ്ട്രപതി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.

ഹിൻഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള കൂട്ട് കെട്ട് അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യം മുന്നോട്ട് വെച്ച് പ്രതിപക്ഷം സഭയിൽ പ്രതിഷേധം തുടരുകയാണ്. ഏറെനാളായി ബില്ലുകളൊന്നും പാസാക്കാതെ സഭ പിരിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുപ്രധാന ബില്ലുകൾ പാസാക്കാനായി ബി.ജെ.പി വിപ്പ് നൽകിയിരിക്കുന്നത്.

ഇനിമുതല്‍ പ്രതിഷേധങ്ങളെ വകവെക്കേണ്ടെന്നാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യസഭയും ലോക്‌സഭയും വ്യാഴാഴ്ച വീണ്ടും ചേരുന്നത്. സ്വാഭാവികമായി സഭ വീണ്ടും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.





TAGS :

Next Story