Quantcast

''ബി.ജെ.പിക്ക് ധൈര്യമില്ല''; ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെതിരെ ഉമർ അബ്ദുല്ല

തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിൽ പബ്ലിക് സേഫ്റ്റി ആക്ട് പിൻവലിക്കുമെന്ന് ഉമർ അബ്ദുല്ല വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    14 Dec 2022 11:19 AM GMT

ബി.ജെ.പിക്ക് ധൈര്യമില്ല; ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെതിരെ ഉമർ അബ്ദുല്ല
X

ശ്രീനഗർ: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ ഇനിയും കേന്ദ്രത്തോട് യാചിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല. തെരഞ്ഞെടുപ്പ് വൈകുന്നതിൽ തന്റെ പാർട്ടിക്ക് യാതൊരു ആശങ്കയുമില്ലെന്നും കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ ബി.ജെ.പിക്ക് ഭയമാണെന്നും പഹൽഗാമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉമർ അബ്ദുല്ല പറഞ്ഞു.

കേന്ദ്രം എപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാലും നാഷണൽ കോൺഫറൻസ് തയ്യാറാണ്. പക്ഷേ ഒരിക്കലും ഇതിനായി കേന്ദ്രത്തോട് യാചിക്കില്ല. ബി.ജെ.പി അംഗങ്ങൾക്ക് ഭയമാണ്, അവർക്ക് തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമില്ല. അവർ ധൈര്യം സംഭരിക്കട്ടെ, പോരാട്ടത്തിൽ മുഴുകട്ടെ, ആളുകൾ എവിടെ നിൽക്കുന്നുവെന്ന് നമുക്ക് കാണാം-ഉമർ അബ്ദുല്ല പറഞ്ഞു.

തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിൽ പബ്ലിക് സേഫ്റ്റി ആക്ട് പിൻവലിക്കുമെന്ന നിലപാടിൽ പുതുതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തടക്കം താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. നാഷണൽ കോൺഫറൻസ് അധികാരത്തിലെത്തിയാൽ ഞങ്ങൾ ആ നിയമം പിൻവലിക്കും-ഉമർ അബ്ദുല്ല വ്യക്തമാക്കി.

TAGS :

Next Story