Quantcast

ഉത്തരാഖണ്ഡിൽ 14കാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ

ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റായ ഭഗവന്ത് സിങ് ബോറയാണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Published:

    1 Sept 2024 7:36 PM IST

BJP leader arrested for molesting minor
X

ഡെറാഡൂൺ: 14കാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലാണ് സംഭവം. സാൾട്ട് മേഖലയിലെ ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റായ ഭഗവന്ത് സിങ് ബോറയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) ദേവേന്ദ്ര പിഞ്ച പറഞ്ഞു.

അറസ്റ്റിന് പിന്നാലെ ബോറയെ പാർട്ടിയിൽ സസ്‌പെൻഡ് ചെയ്തതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ട് പറഞ്ഞു. ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി എസ്.എസ്.പി പറഞ്ഞു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുറ്റവാളികളോട് ഒരു ദയയും കാണിക്കില്ല എന്നതാണ് പുഷ്‌കർ ധാമി സർക്കാരിന്റെ നയമെന്നും വ്യക്തമാക്കി. ഈ കേസിലും പ്രതി ആരാണെന്ന് നോക്കാതെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി സർക്കാർ തങ്ങളുടെ നേതാക്കൾക്ക് സ്ത്രീകളെ ആക്രമിക്കാൻ ലൈസൻസ് നൽകിയിരിക്കുകയാണെന്ന് പി.സി.സി അധ്യക്ഷൻ കരൺ മഹാര പറഞ്ഞു.

TAGS :

Next Story