Quantcast

യേശുവിന് നന്ദി പറഞ്ഞു, ജമീമ റോഡ്രിഗസിനെതിരെ ബിജെപി നേതാവ് കസ്തൂരി

'യേശുവിന് പകരം ജയ്ശ്രീറാം എന്ന് പറഞ്ഞിരുന്നുവെങ്കിൽ എന്താകുമായിരുന്നു ?' എന്നും ബിജെപി നേതാവ്

MediaOne Logo

Web Desk

  • Updated:

    2025-11-01 06:11:44.0

Published:

1 Nov 2025 11:36 AM IST

യേശുവിന് നന്ദി പറഞ്ഞു, ജമീമ റോഡ്രിഗസിനെതിരെ ബിജെപി നേതാവ് കസ്തൂരി
X

ന്യുഡൽഹി: വനിത ലോകകപ്പിൽ ആസ്‌ത്രേലിയക്കെതിരായ സെമി ഫൈനൽ മത്സരം വിജയിച്ചതിന് ശേഷം ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് യേശുവിന് നന്ദി പറഞ്ഞതിനെതിരെ ബിജെപി നേതാവും നടിയുമായ കസ്തൂരി. ജെമീമയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ആസ്‌ത്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലെത്തിയത്. സമ്മാനദാന ചടങ്ങിലാണ് ജമീമ യേശുവിന് നന്ദി പറഞ്ഞത് ഇതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.

'താൻ കപടമതേതര വാദി അല്ല. യേശുവിന് പകരം ജയ്ശ്രീറാം എന്ന് പറഞ്ഞിരുന്നുവെങ്കിൽ എന്താകുമായിരുന്നു ? വിജയത്തിന് ശേഷം ശിവനോ ഹനുമാനോ ആണ് തന്റെ വിജയത്തിന് പിന്നിൽ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ? ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ' എന്നും കസ്തൂരി എക്‌സിൽ കുറിച്ചു.

മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജമീമയോട് സെഞ്ച്വറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മത്സരത്തിനിടയിൽ ശാരീരികമായി തളർന്നപ്പോൾ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതെന്നും ജമീമ പറഞ്ഞത്. 134 പന്തിൽ 127 റൺസെടുത്ത ജമീമയുടെ ഇന്നിംഗ്‌സാണ് ആസ്ത്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് സഹായമായത്.

TAGS :

Next Story