ബലാത്സംഗക്കേസില്‍ 25 വര്‍ഷം തടവ്; ബി.ജെ.പി എം.എല്‍.എയെ യുപി നിയമസഭയില്‍ നിന്നും പുറത്താക്കി
സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ സീറ്റിൽ നിന്നുള്ള രാംദുലാർ ഗോണ്ടിനെയാണ് പുറത്താക്കിയത്.

രാംദുലാർ ഗോണ്ട്
ലഖ്നൗ: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ചതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എയെ യുപി നിയമസഭയില്‍ നിന്നും പുറത്താക്കി. സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ സീറ്റിൽ നിന്നുള്ള രാംദുലാർ ഗോണ്ടിനെയാണ് പുറത്താക്കിയത്.
2014-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഗോണ്ടിന് കോടതി വെള്ളിയാഴ്ച 25 വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. സോൻഭദ്രയിലെ എംപി-എംഎൽഎ കോടതിയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി അഹ്‌സൻ ഉല്ലാ ഖാനാണ് വിധി പ്രഖ്യാപിച്ചത്. ഗോണ്ടിന് 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് ഈ തുക നല്‍കണമെന്നും ജഡ്ജി നിര്‍ദേശിച്ചു. കോടതി വിധിയില്‍ തൃപ്തരാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്ടപ്പെടുന്ന ഉത്തർപ്രദേശിലെ എട്ടാമത്തെ നിയമസഭാംഗമാണ് രാംദുലാർ ഗോണ്ട്.
Next Story
Adjust Story Font
16

