Quantcast

നരേന്ദ്ര മോദി സ്വാമി വിവേകാനന്ദന്‍റെ പുനര്‍ജന്‍മമെന്ന് ബി.ജെ.പി എം.പി; വിവാദം

വ്യാഴാഴ്ച വിവേകാനന്ദന്‍റെ ജന്‍മവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    13 Jan 2023 5:54 AM GMT

Saumitra Khan
X

സൗമിത്ര ഖാന്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാമി വിവേകാനന്ദന്‍റെ പുനര്‍ജന്‍മമാണെന്ന് പശ്ചിമബംഗാളില്‍ നിന്നുള്ള ബി.ജെ.പി എം.പി സൗമിത്ര ഖാന്‍. വ്യാഴാഴ്ച വിവേകാനന്ദന്‍റെ ജന്‍മവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സ്വാമിജി പ്രധാനമന്ത്രി നരേന്ദ്ര മോദിയായി പുനർജന്മം സ്വീകരിച്ചു. ഞങ്ങൾക്ക് സ്വാമി ദൈവത്തിന് തുല്യനാണ്.തന്‍റെ അമ്മയെ നഷ്ടപ്പെട്ടപ്പോഴും പ്രധാനമന്ത്രി മോദി തന്‍റെ ജീവിതം ഈ രാജ്യത്തിന് വേണ്ടി സമർപ്പിച്ചതുപോലെ, അദ്ദേഹം ആധുനിക ഇന്ത്യയുടെ നവയുഗ സ്വാമിയാണെന്ന് എനിക്ക് തോന്നുന്നു," ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്തെത്തി. ഖാന്‍റെ പരാമർശം സ്വാമി വിവേകാനന്ദനോടുള്ള അവഹേളനമാണെന്ന് ടി.എം.സി മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം പറഞ്ഞു, സ്വാമി വിവേകാനന്ദന്‍റെ പ്രത്യയശാസ്ത്രം ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് നേർവിപരീതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയെ വിവേകാനന്ദനുമായി താരതമ്യപ്പെടുത്തുന്നത് ഇതാദ്യമായിട്ടല്ല. നേരത്ത ബിഹാര്‍ ബി.ജെ.പി പ്രസിഡന്‍റ് നിത്യാനന്ദ റായിയും സമാന പ്രസ്താവന നടത്തിയിരുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി സ്വാമി വിവേകാനന്ദന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. വിവേകാനന്ദന്‍റെ മഹത്തായ ആശയങ്ങള്‍ തന്‍റെ രാജ്യത്തെ നയിക്കാൻ പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ''അദ്ദേഹത്തിന്‍റെ ജീവിതവും രാജ്യസ്‌നേഹവും ആത്മീയതയും അർപ്പണബോധവും എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കും''മോദി ട്വീറ്റ് ചെയ്തു.വിവേകാനന്ദൻ തന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

TAGS :

Next Story