Quantcast

ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് രാജ്യത്ത് ശിശുദിനമായി ആചരിച്ചുവരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-27 16:10:18.0

Published:

27 Dec 2021 4:09 PM GMT

ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി
X

ശിശുദിനം മാറ്റണമെന്ന് ബിജെപി നേതാവ്. വെസ്റ്റ് ഡൽഹി എംപിയായ പർവേഷ് വർമയാണ് ആവശ്യമുയർത്തിയത്. സിഖ് മതാചാര്യനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കൾ രക്തസാക്ഷികളായ ഡിസംബർ 26ലേക്ക് ശിശുദിനം മാറ്റണമെന്നാണ് ആവശ്യം.

ചെറിയ പ്രായത്തിൽ തന്നെ മതസംരക്ഷണത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കളാണ് ശിശുദിനത്തിന്റെ യഥാർത്ഥ അവകാശികൾ. സാഹിബ്‌സാദ സൊറാവർ സിങ്, സാഹിബ്‌സാദ ഫതെഹ് സിങ് എന്നിവർക്ക് അവരുടെ രക്തസാക്ഷിദിനത്തിൽ ആദരം രേഖപ്പെടുത്തുന്നു-പർവേഷ് വർമ ട്വീറ്റ് ചെയ്തു.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് രാജ്യത്ത് ശിശുദിനമായി ആചരിച്ചുവരുന്നത്. വിഷയം താൻ ഇതിനുമുൻപും ഉന്നയിച്ചതാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും പർവേഷ് വർമ പറഞ്ഞു. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതാവിന്റെ അഭിപ്രായപ്രകടനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്.

Summary: BJP MP from West Delhi Parvesh Verma has demanded that December 26, the day Guru Gobind Singh's four sons were martyred, be observed as Children's Day, instead of November 14.

TAGS :

Next Story