Quantcast

എട്ട് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും: ഷിൻഡെക്ക് മുന്നിൽ വാഗ്ദാനങ്ങളുമായി ബി.ജെ.പി

വിമത നീക്കം പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേനാ നേതാക്കളുടെ യോഗം വിളിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-23 06:49:09.0

Published:

23 Jun 2022 6:48 AM GMT

എട്ട് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും: ഷിൻഡെക്ക് മുന്നിൽ വാഗ്ദാനങ്ങളുമായി ബി.ജെ.പി
X

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഭരണം പിടിക്കാൻ ബി.ജെ.പി ഏക്നാഥ് ഷിൻഡെക്ക് മുന്നിൽ വാഗ്ദാനങ്ങൾ വെച്ചു. എട്ട് മന്ത്രി സ്ഥാനവും രണ്ട് സഹ മന്ത്രി സ്ഥാനവും നൽകാമെന്നാണ് വാഗ്ദാനം. ബി.ജെ.പി നേതാവും അസം മന്ത്രിയുമായ അശോക് സിംഗാൾ വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിപദമെന്ന ശിവസേന വാഗ്ദാനം ഷിൻഡേ സ്വീകരിച്ചിട്ടില്ല. വിമത എം.എൽ.എമാർക്കെതിരെ പ്രതിഷേധവുമായി അസമിലെ ഗുവാഹത്തിയിലെ ഹോട്ടലിന് മുന്നിൽ ടി.എം.സി എംഎൽഎമാരുമെത്തി.

അതേസമയം യഥാർഥ ശിവസേന തന്റേതാണെന്നാണ് ഏക്നാഥ് ഷിൻഡേയുടെ അവകാശ വാദം. നിലവിൽ സ്വതന്ത്ര എംഎൽഎമാർ ഉൾപ്പെടെ 50 എംഎൽഎമാർ തനിക്കൊപ്പം ഉണ്ട് എന്ന് ഷിൻഡേ അവകാശപ്പെടുന്നു. മഹാവികാസ് അഘാടി സഖ്യത്തില്‍നിന്ന് ശിവസേന പുറത്തുവന്ന് ബി.ജെ.പിയുമായി ചേർന്ന് സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് ഷിന്‍ഡേയുടെ ആവശ്യം.

അതേസമയം വിമത നീക്കം പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേനാ നേതാക്കളുടെ യോഗം വിളിച്ചു. എന്‍സിപി മേധാവി ശരദ് പവാറിന്റെ അധ്യക്ഷതയിൽ എൻസിപി നേതാക്കളും യോഗം ചേരും. അതിനിടെ, വിമത ക്യാംപിലെ 20 എംഎൽഎമാർ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിച്ചെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പാർട്ടിയുടെ കരുത്ത് ചോർന്നിട്ടില്ലെന്നും റാവുത്ത് അറിയിച്ചു.

Summary-BJP offers Deputy Chief Minister post and 18 portfolios to Eknath Shinde

TAGS :

Next Story