Quantcast

അദാനി വിഷയം പാര്‍ലമെന്‍റില്‍; ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും

രാജ്യത്തെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെടും

MediaOne Logo

Web Desk

  • Published:

    14 March 2023 1:04 AM GMT

parliament session 2023
X

പാര്‍ലമെന്‍റ്

ഡല്‍ഹി: ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. അദാനി വിഷയം അടക്കം ഉയർത്തി കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. രാജ്യത്തെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെടും.

രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ പാർലമെന്‍റ് എന്തിനെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ ജെപിസി അന്വേഷണം വേണം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷം ആവർത്തിക്കുന്നു. ഇതിനുപുറമെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും ബിബിസി ഓഫീസുകളിലെ റെയ്ഡും രാജ്യത്തെ വിലക്കയറ്റവും പ്രതിപക്ഷം ഇരു സഭകളിലും ഉയർത്തി പ്രതിഷേധിക്കും. വിവിധ പ്രതിപക്ഷ പാർട്ടി എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.

രാഹുൽ ഗാന്ധിക്ക് എതിരെ കേന്ദ്ര മന്ത്രിമാർ ഇന്നലെ നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ശക്തമായി ആവശ്യപ്പെടും. പാർലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി നേതാക്കാൾ യോഗം ചേരും. ലണ്ടനിൽ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ബി.ജെ.പി ആവശ്യം മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം രാഹുൽ ഗാന്ധിക്ക് എതിരെ കടുത്ത പ്രതികരണവുമായി കൂടുതൽ കേന്ദ്ര മന്ത്രിമാർ ഇന്ന് രംഗത്ത് വന്നേക്കും.

TAGS :

Next Story