Quantcast

ലോക്‍സഭാ അംഗസംഖ്യ 1,000 ആക്കാന്‍ ബി.ജെ.പി നീക്കം; ആരോപണവുമായി കോണ്‍ഗ്രസ്

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. ഇത് നടപ്പാക്കുന്നതിന് മുന്‍പ് ബഹുജനാഭിപ്രായം തേടേണ്ടതുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-07-26 05:44:19.0

Published:

26 July 2021 5:39 AM GMT

ലോക്‍സഭാ അംഗസംഖ്യ 1,000 ആക്കാന്‍ ബി.ജെ.പി നീക്കം;   ആരോപണവുമായി കോണ്‍ഗ്രസ്
X

ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഉയർത്താൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​താ​യി കോ​ൺ​ഗ്ര​സ്. ലോ​ക്സ​ഭ​യി​ല്‍ നി​ല​വിലുള്ള 545 അം​ഗ​ങ്ങളില്‍ നിന്ന് ആ​യി​രമാക്കി ഉ​യ​ര്‍​ത്താ​നാ​ണ് നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ആ​രോ​പി​ച്ചു. വി​ശാ​ല കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ ഇ​ത്ത​രം നീ​ക്കം ന​ട​ത്ത​രു​തെ​ന്നും മ​നീ​ഷ് തി​വാ​രി ആവശ്യപ്പെട്ടു. ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ആ​യി​ര​മാ​ക്കി ഉ​യ​ര്‍​ത്തി​യ ശേ​ഷം മൂ​ന്നി​ലൊ​ന്ന് വ​നി​ത​ക​ള്‍​ക്ക് സം​വ​ര​ണം ന​ൽ​കാ​നാ​ണ് കേ​ന്ദ്ര നീ​ക്ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


2024-ന് മുന്‍പ്, ലോക്‌സഭയുടെ അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നിര്‍ദേശം പരിഗണനയിലുണ്ടെന്ന് ബി.ജെ.പി. എം.പിമാരില്‍നിന്ന് വിശ്വസനീയമായ വിവരം ലഭിച്ചുവെന്ന് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. ഇത് നടപ്പാക്കുന്നതിന് മുന്‍പ് ബഹുജനാഭിപ്രായം തേടേണ്ടതുണ്ട്- തിവാരി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story