Quantcast

മഹാരാഷ്ട്രയിൽ സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാൻ ബി.ജെ.പി

ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന പ്രതീക്ഷയിൽ മഹാവികാസ് അഖാഡി

MediaOne Logo

Web Desk

  • Published:

    28 Jun 2022 2:13 AM GMT

മഹാരാഷ്ട്രയിൽ സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാൻ ബി.ജെ.പി
X

മുംബൈ: മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരവെ സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാൻ ബി.ജെ.പി തീരുമാനിച്ചതായി സൂചന. ഇന്നലെ ദേവേന്ദ്ര ഫ്ഡനാവിസിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് അവിശ്വാസം കൊണ്ടുവരുന്ന കാര്യം ചർച്ചയായത്. എന്നാൽ ഷിൻഡേ ക്യാമ്പ് ബി.ജെ.പിയെ പിന്തുണക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. എം.എൻ.എസ് നേതാവ് രാജ്താക്കറെയുമായി ഷിൻഡേ സംസാരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണം.

എന്നാൽ സഭയിൽ അവിശ്വാസം കൊണ്ടുവന്നാൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന പ്രതീക്ഷ ഇപ്പോഴും മഹാവികാസ് അഖാഡിക്കുണ്ട്. അതിനിടെ ശിവസേനയിൽ പ്രശ്‌നങ്ങൾ ഉടലെടുത്ത സമയത്ത് തന്നെ ഉദ്ധവ് താക്കറെ രാജിക്കൊരുങ്ങിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ശരദ് പവാറാണ് ഉദ്ധവിനെ രാജിയിൽ നിന്നും പിന്തിരിപ്പിച്ചത് .ഷിൻഡേ ക്യാമ്പ് അനുനയത്തിന് തയാറാകാത്ത സാഹചര്യത്തിൽ സഭ വിളിച്ചു ചേർക്കണമെന്ന ആവശ്യം സർക്കാറും ഗവർണർക്ക് മുന്നിൽ വെച്ചേക്കും.

TAGS :

Next Story