Quantcast

2023ല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ തെലങ്കാനയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടുവരുമെന്ന് ബന്ധി സഞ്ജയ് കുമാര്‍

കുമാര്‍ നയിക്കുന്ന പ്രജ സംഗ്രമ യാത്രയുടെ 11-ാം ദിവസം സംഘറെഡ്ഡിയില്‍ നടന്ന പൊതു സമ്മേളനത്തിലാണ് അദ്ധേഹം ഇക്കാര്യം വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-09-08 07:17:17.0

Published:

8 Sept 2021 12:08 PM IST

2023ല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ തെലങ്കാനയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടുവരുമെന്ന് ബന്ധി സഞ്ജയ് കുമാര്‍
X

2023ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ തെലങ്കാനയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എംപിയുമായ ബന്ധി സഞ്ജയ് കുമാര്‍. കുമാര്‍ നയിക്കുന്ന പ്രജ സംഗ്രമ യാത്രയുടെ 11-ാം ദിവസം സംഘറെഡ്ഡിയില്‍ നടന്ന പൊതു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രജ സംഗ്രമ യാത്രയിലൂടെ വിദ്യാര്‍ത്ഥികളുടെയും കര്‍ഷകരുടെയും തൊഴില്‍ രഹിതരായ യുവജനങ്ങളുടെയും പ്രശ്നങ്ങള്‍ മനസിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മറ്റു വാദങ്ങള്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗികമായി സെപ്റ്റംബര്‍ 17ന് വിമോചന ദിനം ആഘോഷിക്കണമെന്ന് തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അതെല്ലാം സൌകര്യപൂര്‍വ്വം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബന്ധി സഞ്ജയ് കുമാറിന്‍റെ പ്രജ സംഗ്രമ യാത്ര ടിആര്‍എസ് ഗവണ്‍മെന്‍റിനെതിരെയുള്ള പോരാട്ടമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും യുവമോര്‍ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ സമ്മേളനത്തില്‍ പറഞ്ഞു.

TAGS :

Next Story