Quantcast

'മഞ്ഞ് വാരി കളിക്കാനായതിന് നന്ദി പറയേണ്ടത് മോദിയോട് '; രാഹുലിനെയും പ്രിയങ്കയയെും പരിഹസിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി

സെപ്തംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര തിങ്കളാഴ്ചയാണ് സമാപിച്ചത്

MediaOne Logo

Web Desk

  • Published:

    1 Feb 2023 5:39 AM GMT

Tarun Chugh,Rahul Gandhi, Priyanka Gandhi,BJP national general secretary Tarun Chugh ,Bharat Jodo Yatra,enjoy snowfall in Kashmir
X

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപനദിവസം കശ്മീരിലെ മഞ്ഞ് വാരിക്കളിക്കുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നിഷ്‌കളങ്കമായ സഹോദര സ്‌നേഹം എന്നപേരിൽ നിരവധി പേർ ആ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനെതിരെ പരിഹാസവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് രംഗത്തെത്തി. സഹോദരങ്ങൾക്ക് കശ്മീരിൽ മഞ്ഞുവീഴ്ച ആസ്വദിക്കാനായത് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാതയെടുത്ത നടപടിയാണെന്നും അതിന് നന്ദിപറയണമെന്നും തരുൺ ചുഗ് പറഞ്ഞു.

ലാൽ ചൗക്കിൽ പതാക ഉയർത്താൻ കോൺഗ്രസും രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളും 70 വർഷമെടുത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. അനുമതിയില്ലാതെ ജമ്മു കശ്മീരിൽ പ്രവേശിക്കാനും ഒരു പ്രശ്‌നവുമില്ലാതെ പതാക ലാൽ ചൗക്കിൽ ഉയർത്താനും സാധിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനോട് രാഹുൽ നന്ദി പറയണം,'' തരുൺ ചുഗ് പറഞ്ഞു.

സെപ്തംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര തിങ്കളാഴ്ചയാണ് സമാപിച്ചത്. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 75 ജില്ലകളിലൂടെ സഞ്ചരിച്ചാണ് യാത്ര കശ്മീരിലെ ലാൽ ചൗക്കിൽ സമാപിച്ചത്.

ഭാരത് ജോഡോ യാത്ര നടത്തിയത് തനിക്കോ കോൺഗ്രസിനോ വേണ്ടിയല്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണെന്നും റാലിയെ അഭിസംബോധന ചെയ്യവെ ഗാന്ധി പറഞ്ഞു. ജമ്മു കാശ്മീരിൽ ഭാരത് ജോഡോ യാത്ര പോലെയൊന്ന് നടത്താൻ ബിജെപി നേതാക്കൾക്ക് ഭയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജമ്മു കശ്മീരിൽ ഒരു ബിജെപി നേതാവിനും ഇതുപോലെ നടക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. അവർ അത് ചെയ്യില്ല, ജമ്മുകശ്മീരിലെ ജനങ്ങൾ അവരെ അനുവദിക്കാത്തതുകൊണ്ടല്ല, മറിച്ച് അവർ ഭയപ്പെടുന്നു,' രാഹുൽ പറഞ്ഞു.

'ജമ്മു കശ്മീരിലെ ജനങ്ങൾ ഗ്രനേഡുകൾ എറിഞ്ഞില്ല, അവർ അവരുടെ ഹൃദയം തുറന്ന് എനിക്ക് സ്‌നേഹം നൽകി, എന്നെ ആശ്ലേഷിച്ചു, കുട്ടികളും പ്രായമായവരും എന്നെ സ്‌നേഹത്തോടെയും കണ്ണീരോടെയും സ്വീകരിച്ചു,' അദ്ദേഹം പറഞ്ഞു.





TAGS :

Next Story