Quantcast

വിവാദമായതോടെ ഘർവാപസി പരാമർശങ്ങൾ പിൻവലിച്ച് തേജസ്വി സൂര്യ

മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യലാണ് ഹിന്ദുത്വ നവോത്ഥാനത്തിനുള്ള ഏക മാർഗമെന്നായിരുന്നു ശനിയാഴ്ച ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ നടന്ന പ്രസംഗത്തിൽ തേജസ്വി സൂര്യ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2021-12-27 10:19:27.0

Published:

27 Dec 2021 10:17 AM GMT

വിവാദമായതോടെ ഘർവാപസി പരാമർശങ്ങൾ പിൻവലിച്ച് തേജസ്വി സൂര്യ
X

മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഹ്വാനം ചെയ്ത പ്രസംഗം ചർച്ചയായതിനു പിറകെ വിവാദ പരാമർശങ്ങൾ പിൻവലിച്ച് ബംഗളൂരു ബിജെപി എംപി തേജസ്വി സൂര്യ. വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിൽ വിവാദ പരാമർശങ്ങൾ നിരുപാധികം പിൻവലിക്കുകയാണെന്ന് തേജസ്വി ട്വീറ്റ് ചെയ്തു.

''രണ്ടുദിവസം മുൻപ് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ നടന്ന പരിപാടിയിൽ 'ഭാരതത്തിലെ ഹിന്ദു നവോത്ഥാനം' എന്ന വിഷയത്തിൽ ഞാൻ സംസാരിച്ചിരുന്നു. എന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ ഖേദകരമെന്നോണം ഒരു അനാവശ്യ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആ പ്രസ്താവനകൾ ഞാൻ നിരുപാധികം പിൻവലിക്കുകയാണ്..'' തേജസ്വി സൂര്യ ട്വിറ്ററിൽ കുറിച്ചു.

മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യലാണ് ഹിന്ദുത്വ നവോത്ഥാനത്തിനുള്ള ഏക മാർഗമെന്നായിരുന്നു വിവാദ പരാർമശം. ശനിയാഴ്ചയാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ പരിപാടി നടന്നത്. ''വിവിധ കാരണങ്ങളാൽ മതംമാറിയ ആളുകളെ സനാതന ധർമത്തിലേക്ക് തിരികെക്കൊണ്ടുവരാൻ ക്ഷേത്രങ്ങളും മഠങ്ങളും മുൻകൈയെടുക്കണം. പാകിസ്താനിലെ മുസ്‌ലിംകളെ കൂടി ഹിന്ദുമതത്തിലേക്ക് എത്തിക്കണം. ഇസ്‌ലാമും ക്രിസ്ത്യൻ മതവും കേവലം മതങ്ങളല്ല, മറിച്ച് രാഷ്ട്രീയ-സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങളാണ്..'' വിവാദ പ്രസംഗത്തിൽ തേജസ്വി സൂര്യ പറഞ്ഞു.

വാളെടുത്താണ് ഈ മതങ്ങളെല്ലാം തങ്ങളുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതെന്നും തേജസ്വി ആരോപിച്ചു. മതം മാറിയവരെ തിരികെക്കൊണ്ടുവരുന്നത് വർഷികലക്ഷ്യമായി കരുതി ഹിന്ദു ആരാധനാലയങ്ങൾ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയിൽ മതപരിവർത്തന നിയമം കൊണ്ടുവന്നതിന് പിന്നാലെ ക്രിസ്ത്യാനികൾക്കുനേരെയുള്ള അക്രമങ്ങൾ തുടർക്കഥയായിട്ടുണ്ട്. ഇതിനിടെയാണ് തേജസ്വി സൂര്യയുടെ വിവാദപരാമർശം പുറത്തുവരുന്നത്.

Summary: BJP MP Tejasvi Surya has "unconditionally withdrawn" his comments about Hindu revival and "bringing back to the Hindu fold" all those who converted "over the course of India's history".

TAGS :

Next Story