Quantcast

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം; രാജസ്ഥാനിൽ കൂടിയ താപനില 48 ഡിഗ്രിയില്‍

മധ്യപ്രദേശിലും ഡൽഹിയിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    13 May 2022 1:12 AM GMT

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം; രാജസ്ഥാനിൽ കൂടിയ താപനില 48 ഡിഗ്രിയില്‍
X

ഡല്‍ഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം. രാജസ്ഥാനിൽ കൂടിയ താപനില 48 ഡിഗ്രിയിലേക്ക് എത്തി. മധ്യപ്രദേശിലും ഡൽഹിയിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഇന്നലെ കുടിയ താപനില 42 ഡിഗ്രിയിലേക്കെത്തി. ചൂട് കൂടിയ പശ്ചാത്തലത്തിൽ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ ചൊവ്വാഴ്ചക്ക് ശേഷം ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

TAGS :

Next Story