Quantcast

കനത്ത മഴ, തകര്‍ന്ന റോഡുകള്‍; ഹിമാചലില്‍ ഓണ്‍ലൈനില്‍ വിവാഹിതരായി ദമ്പതികള്‍

ഓണ്‍ലൈനായാണ് ആശിഷ് കുളുവിലെ ഭുന്തര്‍ സ്വദേശിയായ ശിവാന് ഠാക്കൂറിനെ വിവാഹം ചെയ്തത്

MediaOne Logo

Web Desk

  • Published:

    12 July 2023 6:16 AM GMT

tie the knot online
X

പ്രതീകാത്മക ചിത്രം

ഷിംല: മഴക്കെടുതിയില്‍ വലയുകയാണ് മലയോര സംസ്ഥാനമായ ഹിമാചല്‍പ്രദേശ്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റോഡുകളെ താറുമാറാക്കി. മോശം കാലാവസ്ഥ കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഒരു കല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? എന്നാല്‍ നേരത്തെ നിശ്ചയിച്ച വിവാഹം പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും വളരെ കൂളായി നടത്തിയിരിക്കുകയാണ് ഷിംല സ്വദേശിയായ ആശിഷ് സിംഘ. ഓണ്‍ലൈനായാണ് ആശിഷ് കുളുവിലെ ഭുന്തര്‍ സ്വദേശിയായ ശിവാന് ഠാക്കൂറിനെ വിവാഹം ചെയ്തത്.

വിവാഹ ഘോഷയാത്രയുമായി ആശിഷ് തിങ്കളാഴ്ച ഭുന്തറിലെത്തേണ്ടതായിരുന്നു. എന്നാല്‍ കുളു ജില്ലയാണ് സമീപകാല ദുരന്തത്തിന്‍റെ പ്രഭവകേന്ദ്രം.അതിനാൽ, വിവാഹം ഓൺലൈനിൽ നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിച്ചതായി തിയോഗ് നിയമസഭാ മണ്ഡലത്തിലെ മുൻ നിയമസഭാംഗം രാകേഷ് സിംഗ് ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു.യാത്ര ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിനാൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ദമ്പതികള്‍ വിവാഹിതരായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമാചൽ പ്രദേശിൽ ശനിയാഴ്ച മുതൽ തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായിരുന്നു. വീടുകൾക്ക് കേടുപാടുകൾ വരുത്തി, കുറഞ്ഞത് 31 പേർക്ക് ജീവഹാനി സംഭവിച്ചു.

TAGS :

Next Story