Quantcast

3300 ജിബി ഡാറ്റയും 50 എംബി സ്പീഡും; ഞെട്ടിച്ച് ബിഎസ്എൻഎല്ലിന്റെ 'സ്പാർക്ക് പ്ലാൻ'

ആദ്യത്തെ 12 മാസത്തിന് ശേഷം പ്ലാനിൽ വ്യത്യാസം വരും

MediaOne Logo
3300 ജിബി ഡാറ്റയും 50 എംബി സ്പീഡും; ഞെട്ടിച്ച് ബിഎസ്എൻഎല്ലിന്റെ സ്പാർക്ക് പ്ലാൻ
X

ന്യൂഡൽഹി: കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റ എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് പുതിയ പ്ലാൻ അവതരിപ്പിച്ചു. 'സ്പാർക്ക് പ്ലാൻ' എന്ന് പേരിട്ടിരിക്കുന്ന പ്ലാനിലൂടെ അതിവേഗ ഇന്റർനെറ്റും അൺലിമിറ്റഡ് കോളിംഗും ഉപയോക്താക്കൾക്ക് ലഭിക്കും. പ്രതിമാസം 3,300 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 50 എംബി സ്പീഡിലായിരിക്കും ഈ പ്ലാൻ ലഭിക്കുക.

പ്ലാൻ ലഭിക്കാനായി പ്രതിമാസം 399 രൂപയാണ് നൽകേണ്ടിവരിക. ആദ്യത്തെ 12 മാസത്തിന് ശേഷം പ്ലാനിന് ഈടാക്കുന്ന ചാർജിൽ മാറ്റം വരും. 449 രൂപയായിരിക്കും ഒരു വർഷത്തിന് ശേഷം നൽകേണ്ടി വരിക. ഹൈ-സ്പീഡ് ഇന്റർനെറ്റിനൊപ്പം ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകളും ഈ പ്ലാനിൽ ലഭിക്കും. എന്നാൽ, ഈ പ്ലാനിൽ ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ ലഭിക്കില്ല. ബിഎസ്എൻഎല്ലിന്റെ ഈ ഫൈബർ പ്ലാൻ ആക്റ്റിവേറ്റ് ചെയ്യാനായി ഔദ്യോഗിക വാട്‌സ്ആപ് നമ്പറായ 1800 4444 എന്നതിലേക്ക് 'HI' എന്ന് സന്ദേശമയച്ചാൽ മതി.

തെരഞ്ഞെടുക്കപ്പെട്ട മൊബൈൽ റിചാർജ് പ്ലാനുകളിലുള്ള 500എംബി അധിക ഡാറ്റയുടെ ഓഫറും ബിഎസ്എൻഎൽ നീട്ടിയിട്ടുണ്ട്. ക്രിസ്മ പുതുവത്സരത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളാണ് ജനുവരി 31 ന് വരെ നീട്ടിയിരിക്കുന്നത്. ഇതിനായി ഉപയോക്താക്കൾ അധിക തുക നൽകേണ്ടതില്ല.

TAGS :

Next Story