Quantcast

ബുള്ളി ബായ് കേസിലെ പ്രതികൾക്ക് സുള്ളി ഡീൽസിലും പങ്കെന്ന് മുംബൈ പോലീസ്

MediaOne Logo

Web Desk

  • Published:

    18 Jan 2022 5:03 AM GMT

ബുള്ളി ബായ് കേസിലെ പ്രതികൾക്ക് സുള്ളി ഡീൽസിലും പങ്കെന്ന് മുംബൈ പോലീസ്
X

ബുള്ളി ബായ് ആപ്പ് കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് മുംബൈ പൊലീസ്. ഇവർക്ക് സുള്ളി ഡീൽസ് കേസിലും പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്.

വിശാൽ കുമാർ ജാ, ശ്വേതാ സിംഗ്, മായങ്ക് റാവത്ത് എന്നിവരുടെ ജാമ്യാപേക്ഷയെ എതിർക്കവേ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ബുള്ളി ബായ് ആപ്പ് നിർമാതാവ് നീരജ് ബിഷ്‌ണോയിയുടെ സഹായത്തോടെയാണ് പ്രതികൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന്റെ സൈബർ സെൽ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ വാദം ഇന്നും തുടരും.

പ്രതികൾ രക്ഷപ്പെടാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് പൊലീസ് വാദിച്ചു. ബുള്ളി ബായ് കേസിൽ ഡൽഹിയിൽ അറസ്റ്റിലായ നീരജ് ബിഷ്‌ണോയിയെയും സുള്ളി ഡീൽസ് കേസിൽ അറസ്റ്റിലായ ഓംകാരേശ്വർ താക്കൂർ എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാനായി ഡൽഹിയിലേക്ക് ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു.


സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന പ്രതികൾ നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള കുറിപ്പുകൾ പോസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. നേരത്തെ, നീരജ് ബിഷ്‌ണോയി, ഓംകാരേശ്വർ താക്കൂർ എന്നിവരുടെ ജാമ്യാപേക്ഷ ഡൽഹിയിലെ കോടതി തള്ളിയിരുന്നു.

Summary : 'Bulli Bai' App Case Accused Also Involved In Sulli Deals: Mumbai Cops To Court

TAGS :

Next Story