Quantcast

ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് ജാമ്യം; മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്ന് കോടതി

മുസ്‍ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2022-03-29 06:21:31.0

Published:

29 March 2022 6:16 AM GMT

ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് ജാമ്യം; മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്ന് കോടതി
X

ഡല്‍ഹി: ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി നീരജ് ബിഷ്‌ണോയിയ്ക്കും സുള്ളി ഡീൽസ് ആപ്പ് വികസിപ്പിച്ച ഓംകാരേശ്വർ താക്കൂറിനുമാണ് ജാമ്യം ലഭിച്ചത്. മുസ്‍ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്.

പ്രതികൾ ആദ്യമായാണ് കുറ്റകൃത്യം ചെയ്തതെന്നും തടവിൽ തുടരുന്നത് ഗുണകരമാവില്ലെന്നും കോടതി വിലയിരുത്തി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. ഇരകളെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്. ഫോൺ ഓണാക്കി വെയ്ക്കണം. എവിടെയാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. രാജ്യം വിടരുത്. കോടതിയിൽ ഹാജരാകുന്നതില്‍ വീഴ്ച വരുത്തരുതെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.

സുള്ളി ഡീല്‍സ്, ബുള്ളി ബായ് എന്നീ ആപ്പുകള്‍ മുസ്‍ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിനാണ് ഉപയോഗിച്ചത്. സുള്ളി ഡീല്‍സ് കഴിഞ്ഞ വര്‍ഷം ജൂലൈയിലും ബുള്ളി ബായ് ഈ വര്‍ഷം ജനുവരിയിലുമാണ് ലോഞ്ച് ചെയ്തത്. മുസ്‍‍ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുകയും ലേലം വിളിക്കുകയുമാണ് ചെയ്തത്. മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങി നിരവധി മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഈ ആപ്പുകളിലുണ്ടായിരുന്നു. ബുള്ളി ബായ് വികസിപ്പിച്ച നീരജ് ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്തതോടെയാണ് സുള്ളി ഡീല്‍സിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇന്‍ഡോറില്‍ നിന്ന് ഓംകാരേശ്വര്‍ താക്കൂറിനെ അറസ്റ്റ് ചെയ്തു.



Summary- A Delhi court on Monday granted bail to the 'Bulli Bai' app case accused Niraj Bishnoi and 'Sulli Deals' app creator Omkareshwar Thakur on humanitarian grounds

TAGS :

Next Story