ബൈജൂസിന് മുട്ടൻ പണി നൽകി ആമസോൺ
ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു

ന്യൂഡൽഹി: പ്രമുഖ എഡ് ടെക് ആപ്പായ ബൈജൂസിന് മുട്ടൻ പണി നൽകി ആമസോൺ. ഗൂഗിൾ േപ്ല സ്റ്റോറിൽ നിന്നും ബൈജുസിനെ പുറത്താക്കി. ആപ്പിന് പിന്തുണ നൽകുന്ന ആമസോൺ വെബ് സർവീസസിന് (AWS) കുടിശ്ശികവരുത്തിയതിന് പിന്നാലെയാണ് നടപടി.
ഇതോടെ ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു. ആപ്പ് ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് വിഡിയോ ഉള്ളടക്കങ്ങൾ കാണുന്നതിനും പണമടച്ചുള്ള സേവനങ്ങൾ ഉപയോഗിക്കുന്നതിനും തടസം നേരിട്ടെന്നും റിപ്പോർട്ടുണ്ട്. ആപ്പ് ഉള്ളടക്കം, വെബ്‌സൈറ്റ് പ്രവർത്തനം, വിഡിയോ എന്നിവ പ്രവർത്തനരഹിതമായി.
ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ പേയ്‌മെന്റുകളിൽ ബൈജൂസ് വീഴ്ച വരുത്തിയതിനാലാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള AWS ബൈജൂസിന് നൽകിയിരുന്ന നിരവധി ബാക്കെൻഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിയത്. ബൈജൂസുമായുള്ള പേയ്‌മെന്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏപ്രിൽ മുതൽ AWS ശ്രമിച്ചിരുന്നു. എന്നാൽ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടർന്നാണ് ആമസോൺ ആപ്പിനെ ഡിലീസ്റ്റ് ചെയ്യുന്നതിലേക്ക് നീങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച എഡ്ടെക് സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്ന ബൈജൂസ് കനത്ത പ്രതിസന്ധിയിലാണെങ്കിലും േപ്ല സ്റ്റോറിൽ നിന്ന് ഡി ലിസ്റ്റ് ചെയ്യുന്നത് വലിയ തിരിച്ചടിക്ക് കാരണമാകും
Adjust Story Font
16

