Quantcast

സി.എ.എയും എൻ.ആർ.സിയും ഏകസിവിൽ കോഡും നടപ്പിലാക്കില്ല; പത്ത് വാഗ്ദാനങ്ങളുമായി തൃണമൂൽ പ്രകടന പത്രിക

ഡിഗ്രി കഴിഞ്ഞ് ജോലി ലഭിക്കാത്ത 25 വയസുകാർക്ക് എല്ലാ മാസവും സ്‌റ്റൈപെൻഡ് നൽകും

MediaOne Logo

Web Desk

  • Updated:

    2024-04-17 12:44:20.0

Published:

17 April 2024 11:56 AM GMT

സി.എ.എയും എൻ.ആർ.സിയും ഏകസിവിൽ കോഡും നടപ്പിലാക്കില്ല;  പത്ത് വാഗ്ദാനങ്ങളുമായി തൃണമൂൽ പ്രകടന പത്രിക
X

പശ്ചിമബംഗാൾ: മമതയുടെ പത്ത് വാഗ്ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്ത്. സി.എ.എ, എൻ.ആർ.സി, ഏകസിവിൽകോഡ് എന്നിവ നടപ്പാക്കില്ലെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ നിന്നും പല വാഗ്ദാനങ്ങളും ഉൾപെടുത്തിയാണ് തൃണമൂൽ പ്രകടനപത്രിക.

പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷം പത്ത് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകൽ, പെൺകുട്ടികൾക്കായുള്ള സ്‌കോളർഷിപ്പും സ്ത്രീകൾക്കായുള്ള ആനുകൂല്യങ്ങളും പത്രികയിലെ മറ്റു വാഗ്ദാനങ്ങളാണ്.

കർഷകരെ മുന്നിൽ കണ്ട് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് മിനിമം താങ്ങുവില നിയമപരമാക്കുമെന്ന വാഗ്ദാനമുണ്ട്.

വാർധിക്യ കാല പെൻഷൻ 1000 രൂപയായി വർധിപ്പിക്കുമെന്നും, ആരോഗ്യ ഇൻഷൂറൻസ് 10 ലക്ഷമാക്കുമെന്നും, ഗ്രാജുവേറ്റായിട്ടും ജോലി ഇല്ലാത്ത 25 വയസ് തികഞ്ഞ കുട്ടികൾക്ക് സ്റ്റൈപെൻഡ് ഉറപ്പാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.

TAGS :

Next Story