കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 3,323 ഇന്ത്യക്കാരെ നാടുകടത്തി കാനഡ; പട്ടികയിൽ മെക്സിക്കോയെ പിന്നിലാക്കി ഇന്ത്യ ഒന്നാമത്
ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ 5,000ത്തിലധികം ഇന്ത്യക്കാര്‍ നാടുകടത്തലിന് വിധേയമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

ന്യൂഡല്‍ഹി: കാനഡ ഇതുവരെ നാടുകടത്തിയ വിദേശ പൗരന്മാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 3,323 ഇന്ത്യന്‍ പൗരന്മാരെയാണ് കാനഡ നാടുകടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പട്ടികയില്‍ മെക്‌സിക്കോ ആയിരുന്നു ഒന്നാമത്. 1,573 മെക്‌സിക്കന്‍ പൗരന്മാരെയാണ് കാനഡ നാടുകടത്തിയത്. 2021ല്‍ 603 ഇന്ത്യക്കാരാണ് കാനഡയില്‍ നിന്നും നാടുകടത്തപ്പെട്ടത്. 2025ല്‍ ഇത് 3,779 ആയി വര്‍ധിച്ചു.
എന്നാല്‍ 2026ല്‍ ആറ് മാസം പിന്നിട്ടപ്പോഴേക്കും നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണം 3,000 കടന്നു. ഇതോടെയാണ് മെക്‌സിക്കോയെ പിന്നിലാക്കി ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചത്.
2020ലാണ് ഇന്ത്യ അവസാനമായി ഈ പട്ടികയില്‍ ഒന്നാമതെത്തിയത്. 1,424 ഇന്ത്യന്‍ പൗരന്മാരെയാണ് 2020ല്‍ കാനഡ നാടുകടത്തിയത്. 2022ല്‍ 786 പേരെയും 2023ല്‍ 1,132 പേരെയും 2024ല്‍ 2,004 പേരെയും നാടുകടത്തി.
ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ 5,000ത്തിലധികം ഇന്ത്യക്കാര്‍ നാടുകടത്തലിന് വിധേയമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം 1,273 ഇന്ത്യക്കാരെയാണ് ഇക്കാലയളവില്‍ അമേരിക്ക നാടുകടത്തിയത്. അതായത്, അമേരിക്കയെക്കാള്‍ രണ്ടിരട്ടിയിലധികം ഇന്ത്യന്‍ പൗരന്മാരെയാണ് കാനഡ നാടുകടത്തി കഴിഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 7,669 ഇന്ത്യക്കാര്‍ കൂടി കാനഡയില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് വിവരം. ഭാവിയില്‍ കാനഡ തങ്ങളുടെ ഇമിഗ്രേഷന്‍ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് വിലയിരുത്തല്‍.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുക, അഭയാര്‍ഥി പദവിക്കായുള്ള അപേക്ഷകള്‍ നിരസിക്കപ്പെടുക, വ്യാജ രേഖകള്‍ ഉപയോഗിച്ചോ വ്യാജ ഏജന്റുമാര്‍ വഴിയോ എത്തിയ സംഭവങ്ങള്‍, ജോലി, പഠനം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാതിരിക്കുക എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാനഡയുടെ നാടുകടത്തല്‍.
Adjust Story Font
16

