Quantcast

ഛത്തിസ്ഗഡിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി; ഒരാൾ മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്

പ്രതികൾ അറസ്റ്റിലായെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-15 12:56:06.0

Published:

15 Oct 2021 12:11 PM GMT

ഛത്തിസ്ഗഡിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി; ഒരാൾ മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്
X

ഛത്തിസ്ഗഡിലെ ജഷ്പൂരിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി ഒരാൾ മരിച്ചു. ജഷ്പൂർ പാത്തൽഗാവ് സ്വദേശി ഗൗരവ് അഗർവാളാ(21)ണ് മരിച്ചത്. നാലുപേർ ഗുരുതരനിലയിലാണ്. 20 പേർക്ക് പരിക്കേറ്റു. റോഡിൽ ദുർഗ പ്രതിഷ്ഠയുമായി നീങ്ങുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് ഒരു എസ്.യു.വി അമിതവേഗത്തിൽ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിലെ പ്രതികൾ ഉടൻ അറസ്റ്റിലായെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ട്വിറ്ററിൽ അറിയിച്ചു. മധ്യപ്രദേശിലെ സിൻഗ്രൗലി ജില്ലക്കാരായ രണ്ടുപേരാണ് അറസ്റ്റിലായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു. ബബ്‌ലു വിശ്വകർമ(21), ശിശുപാൽ സാഹു(26) എന്നിവരാണ് അറസ്റ്റിലായത്. കുറ്റക്കാരെന്ന് തെളിഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും പ്രഥമദൃഷ്ട്യാ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഭൂപേഷ് ബാഗൽ പറഞ്ഞു. ആരെയും ഒഴിവാക്കില്ലെന്നും എല്ലാവർക്കും നീതി ലഭിക്കുമെന്നും മരിച്ചവരുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പരിക്കേറ്റവരെ പാത്തൽഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ പൊട്ടലുകളുണ്ടായ രണ്ടുപേരെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ബ്ലോക്ക് മെഡിക്കൽ ജെയിംസ് മിൻജ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പലരും പങ്കുവെച്ചിട്ടുണ്ട്.

യു.പിയിലെ ലഖിംപൂരിൽ കേന്ദ്രമന്ത്രിയുടെ മകൻ കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ചു കയറ്റിയ സംഭവത്തിൽ നാലുകർഷരടക്കം അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. പ്രതി ആശിഷ് മിശ്ര വ്യാപക പ്രതിഷേധത്തിന് ശേഷമാണ് അറസ്റ്റിലായിരുന്നത്. ഈ സാഹചര്യത്തിൽ ഛത്തിസ്ഗഡിലെ സംഭവം വലിയ വാർത്തയായിരിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന ചത്തിസ്ഗഢിൽ ലഖിംപൂർ 2.0 ആണോയെന്ന വിമർശനവുമായി ബി.ജെ.പി അനുകൂലികൾ രംഗത്തെത്തിയിട്ടുണ്ട്. ചത്തിസ്ഗഡിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ യു.പി ലഖിംപൂർ സംഭവത്തിൽ സജീവമായി ഇടപെട്ടിരുന്നു.

TAGS :

Next Story