Quantcast

രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച സംഭവം; അഞ്ച് ബിജെപി എംപിമാർക്കെതിരെ കേസ്

രാജ്യവർധൻ സിങ് റാത്തോഡ് ഉൾപെടെ അഞ്ച് പേർക്കെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2022-07-05 04:12:28.0

Published:

5 July 2022 3:38 AM GMT

രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച സംഭവം; അഞ്ച് ബിജെപി എംപിമാർക്കെതിരെ കേസ്
X

ഡൽഹി: രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ചതിൽ ബിജെപി എംപിമാർക്കെതിരെ കേസ്. രാജ്യവർധൻ സിങ് റാത്തോഡ് ഉൾപെടെ അഞ്ച് പേർക്കെതിരെയാണ് കേസ്. ബിജെപി എം പി സുബ്രത് പതക്കിനെതിരെയും കേസെടുത്തു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. വീഡിയോ പ്രചരിപ്പിച്ച സീ ന്യൂസ് ചാനലിലെ അവതാരകൻ രോഹിത് രഞ്ജന്റെ വീട്ടിൽ ഛത്തീസ്ഗഡ് പൊലീസ് എത്തിയിട്ടുണ്ടെന്നും അവതാരകനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

ഡൽഹി,മഹാരാഷ്ട്ര, മധ്യപ്രദേശ്,യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. രാജ്യവർധൻ റാത്തോഡിനും സീ ന്യൂസ് വാർത്താ അവതാരകൻ രോഹിത് രഞ്ജനുമെതിര നേരത്തെ കേസിടുത്തിരുന്നു. പരാതിക്ക് പിന്നാലെ സീ ന്യൂസ് ക്ഷമാപണം നടത്തകയും ചെയ്തിരുന്നു.

വയനാട്ടിലെ തൻറെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനെ കുറിച്ച് 'കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല' എന്ന് രാഹുൽ പ്രതികരിച്ചിരുന്നു. ഈ പരാമർശം ഉദയ്പൂരിൽ തയ്യൽക്കാരൻറെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വീഡിയോയാണ് വ്യാജമായി പ്രചരിപ്പിച്ചത്.

TAGS :

Next Story