34,000 കോടി രൂപയുടെ തട്ടിപ്പ്; ഡിഎച്ച്എഫ്എല്‍ ബാങ്ക് ഡയറക്ടര്‍ ധീരജ് വധവാന്‍ അറസ്റ്റില്‍
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് വായ്പാ തട്ടിപ്പാണി

ധീരജ് വധവാന്‍
മുംബൈ: 34,000 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ഡിഎച്ച്എഫ്എല്‍ ബാങ്ക് ഡയറക്ടര്‍ ധീരജ് വധവാന്‍ അറസ്റ്റില്‍. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ധീരജിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് വായ്പാ തട്ടിപ്പാണിത്. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് പണം തട്ടിയത്. ഡല്‍ഹിയിലെ പ്രത്യേക കോടതി വധവാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2022ൽ കേസുമായി ബന്ധപ്പെട്ട് വധവാനെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.യെസ് ബാങ്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ധീരജ് വാധവാൻ നേരത്തെ ഏജൻസിയുടെ പിടിയിലായി ജാമ്യത്തിലിറങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ, ഡിഎച്ച്എഫ്എല്ലിന്‍റെ ഡയറക്ടര്‍മാരും പ്രമോട്ടര്‍മാരും ആയ ധീരജ് വധവാന്‍റെയും കപില്‍ വധവാന്‍റെയും ബാങ്ക് അക്കൗണ്ടുകള്‍, ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ട് ഹോള്‍ഡിങ്ങുകള്‍ എന്നിവ പിടിച്ചെടുക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ വാധവാൻ സഹോദരന്മാർ ചുമത്തിയ പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു മാർക്കറ്റ് റെഗുലേറ്ററുടെ നീക്കം.2023 ജൂലൈയിൽ ധീരജിനും കപിലിനും റെഗുലേറ്റര്‍ 10 ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു.
ഡിഎച്ച്എഫ്എൽ ചെയർമാനും എം.ഡിയുമാണ് കപില്‍. ധീരജ് വാധവാൻ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധീരജ് സമര്‍പ്പിച്ച ഹരജിയില്‍ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ശനിയാഴ്ച സി.ബി.ഐക്ക് നോട്ടീസ് അയച്ചിരുന്നു.ജാമ്യം നിഷേധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
Adjust Story Font
16

