Quantcast

വഖഫ് ഭേദഗതി നിയമം: സുപ്രിംകോടതിയിൽ തടസ ഹരജിയുമായി കേന്ദ്രം

ഹരജികളിൽ കേന്ദ്രത്തിന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാവശ്യം

MediaOne Logo

Web Desk

  • Updated:

    2025-04-08 13:50:47.0

Published:

8 April 2025 6:19 PM IST

വഖഫ് ഭേദഗതി നിയമം: സുപ്രിംകോടതിയിൽ തടസ ഹരജിയുമായി കേന്ദ്രം
X

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ തടസ ഹരജി ഫയൽ ചെയ്തു. കേന്ദ്രത്തിന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ആവശ്യം.

ഭേദഗതിക്കെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. ഏപ്രിൽ 16ന് ഹരജികള്‍ പരിഗണിക്കാനാണ് സുപ്രിംകോടതിയുടെ തീരുമാനമെന്നാണ് സൂചന.

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്‍ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് , ആർജെഡി, മുസ്‍ലിം ലീഗ്, ഡിഎംകെ തുടങ്ങിയവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കോൺ​ഗ്രസ് എംപി മുഹമ്മദ് ജാവേദ്, ‌എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പ്രതിപക്ഷ എതിർപ്പ് അവ​ഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദ​ഗതി ബിൽ ശനിയാഴ്ച അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.

TAGS :

Next Story