സംയുക്ത കിസാൻ മോർച്ചയെ കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചിട്ടില്ല: പി.കൃഷ്ണ പ്രസാദ്
സംയുക്ത കിസാൻ മോർച്ച തൊഴിലാളി സംഘടനകളുമായി ചേർന്നാണ് സമരം നടത്തുന്നതെന്ന് കൃഷ്ണ പ്രസാദ്

ന്യൂഡല്‍ഹി: സംയുക്ത കിസാൻ മോർച്ചയെ കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ്. എസ്.കെ.എം രാഷ്ട്രീയേതര വിഭാഗവുമായി കേന്ദ്രം നടത്തുന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടണം. കർഷകരുമായി കേന്ദ്രം നടത്തുന്ന ചർച്ച രഹസ്യരേഖയല്ല. സംയുക്ത കിസാൻ മോർച്ച തൊഴിലാളി സംഘടനകളുമായി ചേർന്നാണ് സമരം നടത്തുന്നതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ നാലാം ഘട്ട ചർച്ചയും പരാജയമായതോടെ സമരം തുടരുകയാണ് കര്‍ഷകര്‍. മിനിമം താങ്ങുവിലെ നിയമംമൂലം ഉറപ്പാക്കണം എന്ന് കർഷകരുടെ ആവശ്യം ചർച്ചയിലും സർക്കാർ അംഗീകരിച്ചില്ല..സമരം വീണ്ടും ശക്തി പ്രാപിക്കും എന്ന മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി- ഹരിയാന അതിർത്തികളിൽ സുരക്ഷ ശക്തമാക്കി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ പ്രഖ്യാപിച്ച ദേശീയ ഗ്രാമീണ ബന്ദ് ആരംഭിച്ചു. ... കേരളത്തിൽ കിസാൻ സംയുക്തമോർച്ചയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് ധർണ്ണ നടത്തും.
Adjust Story Font
16

