Quantcast

കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കുമെന്ന് കേന്ദ്രം

കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്ര സർക്കാരിന് നിരാശയില്ലെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-12-25 16:12:35.0

Published:

25 Dec 2021 11:05 AM GMT

കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കുമെന്ന് കേന്ദ്രം
X

പിന്‍വലിച്ച കാർഷിക നിയമങ്ങള്‍ വീണ്ടും കൊണ്ട് വരുമെന്ന സൂചന നല്‍കി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. സര്‍ക്കാർ ഒരടി പിന്നോട്ട് മാറിയതാണെന്നും വൈകാതെ മുന്നോട്ട് തന്നെ വരുമെന്നും മന്ത്രി പറഞ്ഞു.

നിയമവുമായി കേന്ദ്രം മുന്നോട്ട് വന്നാൽ കർഷകർ സമരം ശക്തമാക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ പ്രതികരിച്ചു. മന്ത്രിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഒരുവർഷം നീണ്ട കർഷകരുടെ ഐതിഹാസിക സമരത്തിന് മുൻപിൽ മുട്ടുമടക്കിയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിച്ചത്. വിവാദമായ നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ കര്‍ഷകര്‍ സമരവും അവസാനിപ്പിച്ചു. എന്നാൽ ആ നിയമങ്ങൾ വീണ്ടും കൊണ്ട് വരുമെന്ന സൂചനയാണ് കേന്ദ്ര കാര്‍ഷിക മന്ത്രി നല്‍കുന്നത്.

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്നും ഉചിതമായസമയത്ത് തീരുമാനമെടുക്കുമെന്നും മഹാരാഷ്ട്രയിലെ കാര്‍ഷിക വ്യവസായ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

Summary: Center says agricultural laws may come back

TAGS :

Next Story