Quantcast

കഫ്സിറപ്പ് മരണങ്ങൾ: സ്ഥിതി​ഗതികൾ വിലയിരുത്താൻ സംസ്ഥാന സർക്കാരുകളുടെ യോ​ഗം വിളിച്ച് കേന്ദ്രം

രാജസ്ഥാനിലും മധ്യപ്രദേശിലുമായി 17 കുട്ടികളാണ് കഫ്സിറപ്പ് കഴിച്ച് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-05 14:12:53.0

Published:

5 Oct 2025 6:24 PM IST

കഫ്സിറപ്പ് മരണങ്ങൾ: സ്ഥിതി​ഗതികൾ വിലയിരുത്താൻ സംസ്ഥാന സർക്കാരുകളുടെ യോ​ഗം വിളിച്ച് കേന്ദ്രം
X

Photo|Special Arrangement

ന്യൂഡൽഹി: രാജ്യത്തെ കഫ് സിറപ്പ് മരണങ്ങളിൽ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. കഫ്സിറപ്പ് കുടിച്ച 17 കുട്ടികളാണ് രാജ്യത്ത് മരിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരുന്ന യോ​ഗത്തിൽ സംസ്ഥാന ആരോ​ഗ്യ സെക്രട്ടറിമാർ പങ്കെടുക്കും. സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനകളിൽ കോൾഡ്രിഫ് മരുന്നുകളിൽ മായം ചേർത്തതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ എങ്ങനെയാണ് നിരീക്ഷണങ്ങൾ ശക്തമാക്കേണ്ടതെന്നും മായം ചേർന്നിട്ടുള്ള മരുന്നുകൾക്കെതിരെ എങ്ങനെയാണ് നടപ‌ടിയെടുക്കേണ്ടത് തുടങ്ങിയ വിഷയങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്യും.

രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഇതിനോടകം കഫ്സിറപ്പ് കഴിച്ച് 17 കുട്ടികളുടെ ജീവൻ പൊലിഞ്ഞതോടെയാണ് സർക്കാർ ജാ​ഗ്രത കർശനമാക്കുന്നത്. മായം കലർന്ന കഫ്സിറപ്പായ കോൾഡ്രിഫ് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിൽ ഇന്ന് ഒരു കുട്ടി കൂടി കഫ്സിറപ്പ് കഴിച്ച് മരിച്ച സാഹചര്യത്തിൽ രാജ്യവ്യാപകമായ പരിശോധനയ്ക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം തുടക്കമിട്ടിരുന്നു. അതിന്റെ ഭാ​ഗമായി മധ്യപ്രദേശിൽ നിരോധിച്ച കോൾഡ്രിഫ് മരുന്ന് നൽകിയതിന് ഡോക്ടർ അറസ്റ്റിലായിരുന്നു. നിരവധി കുട്ടികൾക്ക് കോൾഡ്രിഫ് നിർദേശിച്ച ഡോക്ടർ പ്രവീൺ സോണിയാണ് പിടിയിലായത്.

TAGS :

Next Story